മുംബൈ: ഭർത്താവിനോടൊപ്പം സെൽഫി എടുക്കുന്നതിനിടെ തിരയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. മുംബൈയിലെ ബാന്ദ്ര ഫോർട്ടിന് സമീപമുള്ള ബീച്ചിലെ പാറക്കെട്ടിലിരുന്ന് ചിത്രമെടുക്കുന്നതിനിടെയായിരുന്നു ജ്യോതി സൊനാറെ എന്ന 27കാരിയും ഭർത്താവ് മുകേഷും തിരയിൽപ്പെടുന്നത്. പാറക്കെട്ടിലിരുന്ന ഇവരുടെ ദേഹത്ത് വലിയ തിരയടിക്കുയും കാൽതെന്നി നിലത്ത് വീഴുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. ജൂലൈ ഒമ്പതിനുണ്ടായ അപകടത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
കടലിലേക്ക് വീണ മുകേഷിനെ പാറക്കെട്ടിലുണ്ടായിരുന്ന ഒരാൾ രക്ഷിച്ചെങ്കിലും, ഭാര്യ ജ്യോതിയെ കരയിലേക്ക് പിടിച്ച് കയറ്റാൻ കഴിയാതെ വരികയായിരുന്നു. തുടർന്ന് തീരത്തുള്ളവർ പോലീസിനെയും രക്ഷാപ്രവർത്തകരെയും വിവരമറിയിച്ചു. ദീഘനേരത്തെ തിരച്ചിലിനൊടുവിൽ പിറ്റേദിവസമാണ് ജ്യോതിയുടെ മൃതദേഹം കണ്ടെത്തിയത്.
Comments