പാകിസ്താനിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം; സിന്ധ് പ്രവിശ്യയിൽ റോക്കറ്റ് ലോഞ്ചർ ആക്രമണത്തിലൂടെ ഹിന്ദു ക്ഷേത്രം തകർത്തു; 24 മണിക്കൂറിനുള്ളിൽ തകർത്തത് രണ്ട് ക്ഷേത്രങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാകിസ്താനിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം; സിന്ധ് പ്രവിശ്യയിൽ റോക്കറ്റ് ലോഞ്ചർ ആക്രമണത്തിലൂടെ ഹിന്ദു ക്ഷേത്രം തകർത്തു; 24 മണിക്കൂറിനുള്ളിൽ തകർത്തത് രണ്ട് ക്ഷേത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2023, 10:28 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ക്ഷേത്രത്തിന് നേരെ ആക്രമണം. കറാച്ചിയിലെ 150 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പൊളിച്ചുനീക്കി 24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ സംഭവമാണിത്. ഇന്ന് പുലർച്ചെയാണ് സിന്ധിലെ കാഷ്മോറിൽ ഒരു സംഘം അക്രമികൾ “റോക്കറ്റ് ലോഞ്ചറുകൾ” ഉപയോഗിച്ച് ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം കറാച്ചിയിലെ സോൾജിയർ ബസാറിൽ സ്ഥിതിചെയ്യുന്ന 150 വർഷം പഴക്കമുള്ള മാരി മാത ക്ഷേത്രവും പൊളിച്ചു നീക്കിയിരുന്നു.

കാഷ്‌മോറിൽ ഘൗസ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ക്ഷേത്രത്തിന് നേരെയും സമീപത്തെ ഹിന്ദുക്കളുടെ വീടുകൾക്ക് നേരെയും അക്രമികൾ വെടിയുതിർത്തു. കാഷ്മോർ-കണ്ഡ്കോട്ട് സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) ഇർഫാൻ സമ്മോയയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തിയാണ് ആക്രമണം തടഞ്ഞത്. ആക്രമണ സമയത്ത് ക്ഷേത്രം അടച്ചിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ആക്രമണത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ആളപായമില്ല. അക്രമികൾ ഒൻപത് പേരുണ്ടെന്നും ഇവർക്കായി പ്രദേശത്ത് പോലീസ് തിരച്ചിൽ നടത്തുകയാണെന്നും എസ്എസ്പി പറഞ്ഞു.

അതേസമയം കഴിഞ്ഞ ​ദിവസം കറാച്ചിയിലെ ഹിന്ദു ക്ഷേത്രം പൊളിച്ചുനീക്കിയതിൽ പ്രതിഷേധവുമായി ഹിന്ദു സമൂഹം രം​ഗത്തെത്തിയിരുന്നു. സോൾജിയർ ബസാറിൽ സ്ഥിതിചെയ്യുന്ന മാരി മാത ക്ഷേത്രം ഷോപ്പിംഗ് പ്ലാസയ്‌ക്ക് വേണ്ടിയാണ് തകർത്തതെന്നാണ് വിവരം. രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് നിരവധി പേരാണ് മേഖലയിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഏഴ് കോടി രൂപയ്‌ക്കാണ് ഷോപ്പിംഗ് പ്ലാസ പ്രൊമോട്ടർക്ക് വിറ്റത്. ഇതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കുകയായിരുന്നു. ക്ഷേത്രം പൊളിച്ച് ഷോപ്പിംഗ് മാളിനായി സ്ഥലം കൈമാറിയതോടെ പ്രദേശത്ത് സംഘർഷവും ആരംഭിച്ചു.

കഴിഞ്ഞ വർഷം ജൂണിൽ മാരി മാതാ ക്ഷേത്രത്തിലെ ദേവതകളുടെ വിഗ്രഹങ്ങൾ തകർത്തിരുന്നു. പാകിസ്താനിൽ നിരന്തരം ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങളും സംഘർഷങ്ങളും ഉണ്ടാകാറുണ്ട്. ക്ഷേത്രം തകർത്ത സംഭവം കറാച്ചിയിലെ ഹിന്ദു സമുദായങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.

Tags: Pakistanhindu templekarachi
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies