ഇന്ന് കർക്കിടകം ഒന്ന്. രാമായണമാസാരംഭം. എവിടെയും രാമായണ പാരായണത്തിന്റെയും രാമകഥയുടെയും, രാമ മന്ത്രത്തിന്റെയും അലയൊലികളാൽ പുണ്യം നേടുന്ന നാളുകളാണ് കടന്നുവരുന്നത്. ഇപ്പോഴിതാ, രാമായണമാസ ആശംസകൾ നേർന്നിരിക്കുകയാണ്. നടൻ ഉണ്ണി മുകുന്ദൻ. തന്റെ ഫേയ്സ്ബുക്ക് പേജിലൂടെയാണ് താരം ആശംസ അറിയിച്ചിക്കുന്നത്.
ശ്രീരാമന്റെ ചിത്രത്തിനൊപ്പം ‘രാമായണമാസം ആരംഭം. ഐശ്വര്യ പൂർണ്ണമാകട്ടെ ഇനിയുള്ള ദിനങ്ങൾ’ എന്ന കുറിപ്പാണ് ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആശംസ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്.
നേരത്തെ ഹനുമാൻ ജയന്തി ആശംസകളും, രാമനവമി ആശംസകളും താരം നേർന്നിരുന്നു. ഈ പോസ്റ്റുകളും വൈറലായിരുന്നു.
Comments