കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും പനി ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തു. കണ്ണൂർ തളിപ്പറമ്പിൽ ഹയ മെഹവിഷ് എന്ന ഒന്നര വയസുകാരിയാണ് മരിച്ചത്. സിറാജ്, ഫാത്തിമത്ത് ഷിഫ ദമ്പതികളുടെ മകളാണ്. പനി ബാധിച്ച് ചികിത്സയിലിരിക്കെ കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.
പനിക്കിടക്കയിൽ നിന്ന് മോചനമില്ലാതെ കേരളം. സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചവരുടെ അനുദിനം വർദ്ധിക്കുന്നു. പതിനായിരത്തിലധി പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. പൊതുജനങ്ങൾക്ക് കൺട്രോൾ റൂമുകളിലേക്ക് വിളിക്കാവുന്നതാണ്. ആരോഗ്യ പ്രവർത്തകർ 9995220557, 9037277026 എന്നീ നമ്പരുകളിലാണ് വിളിക്കേണ്ടത്. 104, 1056, 0471 2552056, 2551056, 251056 എന്നീ നമ്പരുകളിൽ ദിശയുടെ സേവനങ്ങൾ പൊതുജനങ്ങൾക്ക് 24 മണിക്കൂറും ലഭ്യമാണ്.
Comments