ശ്രീ ധന്വന്തരി ക്ഷേത്രം പെരിങ്ങാവ്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ശ്രീ ധന്വന്തരി ക്ഷേത്രം പെരിങ്ങാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 01:13 pm IST
FacebookTwitterWhatsAppTelegram

“ഓം നമോ ഭഗവതേ
വാസുദേവായ ധന്വന്തരേ
അമൃത കലശ ഹസ്തായ
സര്‍വാമയ വിനാശായ
ത്രൈലോക്യനാഥായ
ശ്രീ മഹാവിഷ്ണവേ നമഃ”

ഔഷധസേവ കർക്കടകമാസത്തിലെ ഒരാചാരമാണ് ധന്വന്തരി ക്ഷേത്രങ്ങളിൽ. തൃശൂർ ജില്ലയുടെ ഹൃദയഭാഗത്തുള്ള പെരിങ്ങാവിലാണ് പുരാനമായ ശ്രീ ധന്വന്തരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ആയുർവേദ വിഷ ശാസ്ത്രജ്ഞന്മാരിൽ ഒരാളായ ശ്രീ. കൊച്ചുണ്ണി തമ്പുരാൻ ഉപാസിച്ചിരുന്ന ആരാധനാമൂർത്തിയാണ് പെരിങ്ങാവ് ധന്വന്തരി.
സമുദ്ര മഥനം നടത്തി അമൃതിന്റെ ഉത്ഭവ വേളയിലാണ് ധന്വന്തരി ദേവൻ അമൃതുമായി അവതാരമെടുക്കുന്നത് .

ആയുര്‍വേദ ചികിത്സയില്‍ അമൃത മൂര്‍ത്തിയായി കണക്കാക്കുന്ന ധന്വന്തരി, പ്രസാദിച്ചാല്‍ എല്ലാ രോഗങ്ങളില്‍ നിന്ന് മുക്തി ലഭിക്കുകയും ആരോഗ്യത്തോടെ ദീര്‍ഘായുസ്സ് ലഭിക്കുകയും ചെയ്യും. ധന്വന്തരി ഉപാസന രോഗ ദുരിതങ്ങളില്‍ നിന്ന് മാത്രമല്ല ശാപദോഷങ്ങള്‍ക്കും പരിഹാരമാണ്. വ്യക്തി, കുടുംബം, സ്ഥാപനം എന്നിവയെ ബാധിച്ച ശാപങ്ങളില്‍ നിന്ന് മുക്തി നേടാന്‍ ധന്വന്തരി ഉപാസന സഹായിക്കും. ചതുര്‍ബാഹു രൂപത്തിലുള്ള ധന്വന്തരി മൂര്‍ത്തിയെയാണ് ഉപാസിക്കേണ്ടത്. ധന്വന്തരി മൂര്‍ത്തിയുടെ നാല് കൈകളിലോരോന്നിലും ശംഖ്, ചക്രം, ജളൂകം , അമൃതകുംഭം എന്നിവയാണുള്ളത്.ധന്വന്തരി ഉപസകരായി അഷ്ടെവെദ്യന്മാരാണ് ഉള്ളത്.ആയിരം കൊല്ലത്തെ പാരമ്പര്യവും ശ്രദ്ധാപൂര്‍വ്വമായ വികാസവും ഉണ്ട് കേരളത്തിന്റെ ആയുര്‍വേദശാസ്ത്ര ശാഖയ്‌ക്ക്. ധന്വന്തരി മൂർത്തിയെ പ്രത്യക്ഷപ്പെടുത്തിയാണ് ആയുർവേദ കുലപതിമാർ അവരുടെ കൈപ്പുണ്യം ലോകത്തിനു മുമ്പിൽ കാണിച്ചത്. വ്യാഴവും ,ശനിയും യോഗം ചെയ്ത രാശിയിലേക്ക് ചന്ദ്രന്റെ ദൃഷ്ടി കൂടി വന്നാൽ മഹാമാരി വരുന്ന കാലഘട്ടങ്ങളിൽ അഷ്ട വൈദ്യന്മാർ പ്രതിവിധി കല്പിച്ച് നൽകിയിരുന്നു. പതിനാറ് ഇല്ലക്കാർ അഷ്ട വൈദ്യന്മാരായി കേരളത്തിലുണ്ടായിരുന്നു ,പിന്നീട് ആലത്തിയൂർ നമ്പി,ഇളയിടത്ത് തൈക്കാട്ട് മൂസ്സ്,തൃശൂർ തൈക്കാട്ട് മൂസ്സ് (പഴനെല്ലിപ്പുറത്ത് തൈക്കാട്ട് മൂസ്സ്),കുട്ടഞ്ചേരി മൂസ്സ്, വയസ്കര മൂസ്സ്, ചീരട്ടമൺ മൂസ്സ്,വെള്ളൂട്ട് മൂസ്സ് ഒപ്പം പുലാമന്തോൾ മൂസ്സ് എന്നിവരായി ചുരുങ്ങി.

ഇവരിൽ നാലു ഇല്ലക്കാർ മാത്രമാണ് നിലവിൽ ആയുർവേദ ചികിൽസാ രംഗത്ത് പ്രവർത്തിക്കുന്നത്. കേരളത്തിൽ പാതിരിശ്ശേരി ഇല്ലക്കാര്യം ധന്വന്തരി മൂർത്തി ഉപാസകരാണ്. ഗ്രഹനിലയിൽ അഞ്ചിൽ ബുധനും ,വ്യാഴവും യോഗം ചെയ്തു നിൽക്കുകയോ. പത്തിലെ ബുധൻ നാലിൽ വ്യാഴത്തെ ദൃഷ്ടി ചെയ്യുന്നതോ ആയ വ്യക്തികൾക്കാണ് ധന്വന്തരി മൂർത്തിയെ ഉപാസിക്കാനുള്ള നിയോഗം വരുന്നത്. ധന്വന്തരി മൂർത്തിയെ ഉപാസന ചെയ്യുന്ന ഡോക്ടർമാർക്ക് അമാനുഷികമായ രോഗശാന്തി ഉറപ്പു വരുത്താൻ കഴിയും. മൂർച്ചയുള്ള 20 തരവും അല്ലാത്ത 101 തരവും ശസ്‌ത്രക്രിയോപകരണങ്ങൾ ധന്വന്തരി ഉപയോഗിച്ചിരുന്നതായി സുശ്രുതസംഹിതയിൽ നിന്ന്‌ മനസ്സിലാക്കാം.

സ്‌കന്ദ-ഗരുഡ-മാർക്കണ്ഡേയ പുരാണങ്ങളനുസരിച്ച്‌ ത്രേതായുഗത്തിലാണ്‌ ധന്വന്തരി ജീവിച്ചിരുന്നത്‌. കൊച്ചി രാജാവ് പഴനെല്ലി അച്ഛൻ മൂസ്സിന് ഇഷ്ടദാനമായി കൊടുത്ത ധന്വന്തരി ക്ഷേത്രത്തിൽ ഗണപതി, ശ്രീ .ഭദ്രകാളി ,അയ്യപ്പൻ ,ബ്രഹ്മരക്ഷസ്സ് ,നാഗങ്ങളുടെയും പ്രതിഷ്ഠയുണ്ട് .ധന്വന്തരിയെ അഭിഷേകം ചെയ്യുന്ന എണ്ണ ,ഭസ്മം രോഗശമനത്തിന് കാരണമായിട്ടുണ്ട്. രാഹുവിന്റെ അപഹാരം, രാഹുദശ നടക്കുന്ന കാലയളവിൽ ക്ഷേത്രത്തിൽ എളളു പറസമർപ്പണം അത്യുത്തമമാണ്. മുക്കുടി നിവേദ്യം ,അട്ടയും കുഴമ്പും സമർപ്പണം എന്നിവ ഈ ക്ഷേത്രത്തിലെ പ്രത്യേക വഴിപ്പാടാണ് .വൈദ്യ വിദ്യാർത്ഥികൾ തുളസ്സി കതിർ വച്ച് പ്രാർത്ഥിച്ചാൽ പരീക്ഷയിൽ ഉന്നത വിജയം .
പ്രദോഷസമയത്ത് ധന്വന്തരി മന്ത്രം ജപിച്ച് ക്ഷേത്ര ദർശനം നടത്തുന്ന ഭക്തരുടെ എല്ലാ വ്യാധികളും ഭഗവാൻ മാറ്റി തരും.

കേരളത്തിലെ പ്രമുഖ ധന്വന്തരി ക്ഷേത്രങ്ങൾ താഴെപ്പറയുന്നു.

നെല്ലുവായ് ധന്വന്തരീ ക്ഷേത്രം , തൃശ്ശൂർ.
(കേരളത്തിലെ ഏറ്റവും വലിയ ധന്വന്തരി ക്ഷേത്രമാണ് ഇത്. ഗുരുവായൂർ ക്ഷേത്രത്തിന് അഭിമുഖമായാണ് ഇവിടുത്തെ പ്രതിഷ്ഠ എന്നാണ് സങ്കല്പം)
പെരിങ്ങാവ് ധന്വന്തരി ക്ഷേത്രം, തൃശ്ശൂർ.
മനയ്‌ക്കലപ്പടി ധന്വന്തരി ക്ഷേത്രം, തൃശ്ശൂർ
ആനയ്‌ക്കൽ ധന്വന്തരി ക്ഷേത്രം, തൃശ്ശൂർ
താനിയത്തുകുന്ന് ധന്വന്തരി ക്ഷേത്രം, തൃശ്ശൂർ
ഒല്ലൂർ ധന്വന്തരീ ക്ഷേത്രം, തൃശൂർ
കീരംകുളങ്ങര ധന്വന്തരി ക്ഷേത്രം, തൃശൂർ ടൗൺ.
ചിയാരം മാധവപുരം ധന്വന്തരി ക്ഷേത്രം, തൃശൂർ
പറപ്പൂർ ശ്രീ ധന്വന്തരീ ക്ഷേത്രം, തൃശൂർ
മരുത്തോർവട്ടം ധന്വന്തരിക്ഷേത്രം, ആലപ്പുഴ. (ഇവിടത്തെ മുക്കുടി നിവേദ്യവും താൾക്കറിയും രോഗശമനത്തിന് പ്രസിദ്ധമാണ്. ഇവിടുത്തെ സന്താണാഗോപാലം കഥകളി വഴിപാട് സന്താന സൗഭാഗ്യത്തിന് ഉത്തമമാണെന്ന് വിശ്വാസമുണ്ട്)
മണ്ണഞ്ചേരി കണക്കൂർ ശ്രീ ധന്വന്തരി ക്ഷേത്രം, ആലപ്പുഴ ജില്ല.
മാവേലിക്കര പ്രായിക്കര ധന്വന്തരിക്ഷേത്രം, ആലപ്പുഴ.
ചെങ്ങന്നൂർ കോടിയാട്ടുകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ആലപ്പുഴ (ഇവിടെ ധന്വന്തരീമൂർത്തി പ്രതിഷ്ഠയാണ്).
തോട്ടുവാ ധന്വന്തരി ക്ഷേത്രം, പെരുമ്പാവൂർ, എറണാകുളം
പള്ളുരുത്തി വെളിയിൽ ധന്വന്തരി ക്ഷേത്രം, എറണാകുളം
കൂത്താട്ടുകുളം നെല്യക്കാട്ട് ഔഷധേശ്വരി ക്ഷേത്രം, എറണാകുളം
പാറമ്പുഴക്കര വൈകുണ്ഠപുരം ധന്വന്തരി ക്ഷേത്രം, തിരുവഞ്ചൂർ, കോട്ടയം
വൈക്കം കുലശേഖരമംഗലം തേവലക്കാട് ശ്രീ ധന്വന്തരി ക്ഷേത്രം, കോട്ടയം
ചങ്ങനാശ്ശേരി ശ്രീ വാസുദേവപുരം ധന്വന്തരീ ക്ഷേത്രം, കോട്ടയം
കോട്ടക്കൽ ധന്വന്തരീ ക്ഷേത്രം, മലപ്പുറം
പുലാമന്തോൾ ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം, മലപ്പുറം
അങ്ങാടിപ്പുറം ആൽക്കൽമണ്ണ ശ്രീ ധന്വന്തരി ക്ഷേത്രം, പെരിന്തൽമണ്ണ, മലപ്പുറം
ചേളന്നൂർ അമ്പലത്തുകുളങ്ങര കോരായി ശ്രീ ധന്വന്തരി ക്ഷേത്രം, കോഴിക്കോട്
കൂഴക്കോട് ധന്വന്തരി നരസിംഹമൂർത്തി ക്ഷേത്രം ചാത്തമംഗലം, കുന്നമംഗലം, കോഴിക്കോട്
ചിറക്കൽ ധന്വന്തരി ക്ഷേത്രം, കണ്ണൂർ
ചാവശ്ശേരി എടവട്ടശ്ശേരി ശ്രീമഹാവിഷ്ണു ക്ഷേത്രം (ധന്വന്തരി മൂർത്തി), കണ്ണൂർ.
ഇലന്തൂർ പരിയാരം ധന്വന്തരി ക്ഷേത്രം, പത്തനംതിട്ട
പരവൂർ ഭൂതക്കുളം ശ്രീ മുരാരി ധന്വന്തരി ക്ഷേത്രം, കൊല്ലം ജില്ല
തോട്ടക്കാരൻ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, രണ്ടാം കുറ്റി, കൊല്ലം. (പഴയ കൊട്ടാരം വൈദ്യൻ MP കൃഷ്ണൻ വൈദ്യൻ സ്ഥാപിച്ചത്)
ശേഖരപുരം ധന്വന്തരി ക്ഷേത്രം അടക്കാപുത്തൂർ, വെള്ളിനേഴി, പാലക്കാട്‌.
കുറുവട്ടൂർ ധന്വന്തരി ക്ഷേത്രം, തിരുവഴിയോട്, പാലക്കാട്‌.
വടക്കന്തറ ഭഗവതി ക്ഷേത്രം, പാലക്കാട്‌. (ധന്വന്തരിയുടെ പ്രത്യേകം പ്രതിഷ്ഠ നടത്തിയിട്ടുണ്ട്)
ഉളിയ മധൂർ ശ്രീ ധന്വന്തരി ക്ഷേത്രം, കാസർഗോഡ്
കേരളത്തിൽ മാത്രമാണ് പുരാതനമായ ധന്വന്തരി ക്ഷേത്രങ്ങൾ ഉള്ളത്.
ശുഭം

ജോക്സി ജോസഫ്

Tags: SUB
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies