രാഹുൽ ദ്രാവിഡ് ലോകകപ്പോടെ ഇന്ത്യൻ ടീമിന്റെ പരിശീലക കുപ്പായം അഴിക്കുമെന്ന് സൂചന. മുന്‍ താരത്തിന് ഏകദിന ലോകകപ്പുവരെ മാത്രമെ കരാർ ഉള്ളു. ഇന്ത്യ കപ്പുയർത്തിയാലും കരാർ നീട്ടാൻ സാദ്ധ്യതയില്ലെന്ന് ഇൻസൈഡ് സ്‌പോർട്‌സ് വ്യക്തമാക്കുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ഏറെ യാത്ര ചെയ്യേണ്ടിവരുന്നതും കുടുംബ കാര്യങ്ങളിൽ നിന്ന് മാറിനിൽക്കേണ്ടി വരുന്നതും ദ്രാവിഡിനെ ഏറെ അസ്വസ്ഥ നാക്കുന്നതായാണ് സൂചന.
രാഹുൽ പരിശീലകനായ ശേഷം ടീമിന് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാൻ സാധിക്കാതിരുന്നതും. പ്രധാന ടൂർണമെന്റുകളിൽ തോറ്റ് പുറത്തായതും രാഹുലിന് തിരിച്ചടിയാണ്.2021 ടി20 ലോകകപ്പ് തോൽവിക്ക് ശേഷം രവി ശാസ്ത്രിയിൽ നിന്ന് ചുമതല ഏറ്റെടുത്ത ദ്രാവിഡിന് കീഴിൽ സമ്മിശ്ര ഫലമാണ് ടീമിനുണ്ടാക്കാനായത്.
ഹോം വേദികളിൽ ഏറെ പരമ്പരകൾ നേടാനായെങ്കിലും വിദേശത്തും ഏഷ്യാ കപ്പിലും 2022 ടി20 ലോകകപ്പിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ടീം തോൽവി അറിഞ്ഞത് തിരിച്ചടിയായി.
രാഹുൽ പിൻമാറിയാൽ നറുക്ക് വീഴുന്നതും ഒരു മുൻതാരത്തിനാകും. നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവൻ ടീമിന്റെ പരിശീലകനാകാനും സാദ്ധ്യതയേറയാണ്. ദ്രാവിഡിന് വിശ്രമം നൽകുന്ന സമയങ്ങളിൽ ലക്ഷ്മൺ ആണ് പരിശീലന ചുമതല വഹിക്കുന്നത്.
Comments