കോട്ടയം: കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര, പൊതുദർശനം, സംസ്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിൽ പലയിടത്തും പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യം മുൻ നിർത്തിയാണ് ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്.
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ ഇന്ന് 3.30-നാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ചടങ്ങുകൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. ഉച്ചയ്ക്ക് 12-ന് പുതുപ്പള്ളിയിലെ വസതിയിൽ അന്ത്യശുശ്രൂഷ. ഒന്നിന് സെന്റ് ജോർജ് വലിയ പള്ളിയിലേയ്ക്ക് വിലാപയാത്ര എത്തും.
തുടർന്ന് ഉച്ചയ്ക്ക് 2 മുതൽ 3.30 വരെ പള്ളിയുടെ വടക്കേ പന്തലിലും പൊതുദർശനം നടക്കും. വൈകിട്ട് 5-ന് അനുശോചന സമ്മേളനം നടക്കും. ഔദ്യോഗിക ബഹുമതികൾ ഇല്ലാതെയാകും സംസ്കാര ചടങ്ങുകൾ നടക്കുക.
Comments