തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും ഏറെ ആരാധകരുള്ള നടൻമാരിലൊരാളാണ് ധനുഷ്. മലയാളത്തിലും വലിയ ആരാധക പിന്തുണയുള്ള നടനാണ് അദ്ദേഹം. താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. അടുത്തിടെയായി താരം മൂന്ന് വ്യത്യസ്ത ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരുന്നത്.
മുടിയും താടിയും നീട്ടി വളർത്തിയുള്ള ധനുഷിന്റെ ലുക്ക് എറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, മുടി മൊട്ടിയടിച്ച് താടി ക്ലീൻഷേവ് ചെയ്ത് മീശ വെച്ച ലുക്കിലാണ് ധനുഷ് എത്തിയിരിക്കുന്നത്. ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു താരം മുടിയും താടിയും നീട്ടിയത്. ക്യാപ്റ്റൻ മില്ലർ ചിത്രവുമായി ബന്ധപ്പെട്ട് പുതിയ സർപ്രെെസാണോ പുതിയ ലുക്കിന് പിന്നിലെന്നും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച സജീവമാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് തീരാത്ത പശ്ചാത്തലത്തിൽ ധനുഷിന് ചിത്രത്തിൽ രണ്ട് ലുക്ക് ഉണ്ടാകുമോ എന്നും പ്രതീക്ഷിക്കാം.
നേരത്തെ നടൻ ധനുഷ് വീണ്ടും സംവിധായകനാകുന്നുവെന്ന വാര്‍ത്ത ആരാധകര്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ആഘോഷിച്ചിരുന്നു. ധനുഷും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാകും. എസ് ജെ സൂര്യയാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദുഷറ വിജയൻ, കാളിദാസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ ധനുഷിനൊപ്പം എത്തും.
നോര്‍ത്ത് മദ്രാസാണ് ചിത്രത്തിന്റെ പശ്ചാത്തലമാകുന്നത്. ചിത്രത്തില്‍ എസ് ജെ സൂര്യയും സുന്ദീപും ധനുഷിന്റെ സഹോദരങ്ങളായി എത്തുമ്പോള്‍ അപര്‍ണാ ബാലമുരളിയാണ് നായിക എന്നും റിപ്പോര്‍ട്ടുകളുണ്ട്. ‘വാത്തി’ എന്ന ചിത്രമാണ് ധനുഷിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
Comments