ഉച്ചനേരത്ത് ഈ ഭക്ഷണങ്ങൾ അരുതേ അരുത്! കാരണമറിയണോ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഉച്ചനേരത്ത് ഈ ഭക്ഷണങ്ങൾ അരുതേ അരുത്! കാരണമറിയണോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2023, 09:22 pm IST
Facebook
Twitter
WhatsAppTelegram

ഉച്ചയ്‌ക്ക് എന്ത് കഴിക്കണമെന്ന് വളരെയധികം ചിന്തിക്കേണ്ട ആവശ്യം മലയാളിയ്‌ക്കില്ല. കാരണമെന്തന്നാൽ ഉച്ചയൂണാണ് കേരളത്തിൽ സ്‌പെഷ്യൽ. ബിരിയാണിയും മറ്റും ഇടയ്‌ക്ക് കഴിക്കുന്ന പതിവുമുണ്ട് മലയാളിയ്‌ക്ക്.

പ്രോട്ടീൻ സമ്പന്നമായ ആഹാരമാണ് ഉച്ചനേരത്ത് ഉത്തമം. എന്നാൽ ചില ഭക്ഷണങ്ങൾ ഉച്ചഭക്ഷണത്തിൽ നിന്ന് ഒഴിവാക്കണമെന്നറിയവുന്നവർ ചുരുക്കമാണ്. ഇവയാണ് ആ ഭക്ഷണങ്ങൾ..

ഉച്ചയ്‌ക്ക് ശേഷം ഉറങ്ങാനാണ് ഉദ്ദേശ്യമെങ്കിൽ പാസ്തയെ കൂട്ടാവുന്നതാണ്!  സ്‌കൂളിലും ഓഫീസിലും മറ്റ് തിരക്കുകളിലും ആയിരിക്കുമ്പോൾ പാസ്ത കഴിച്ചാലുള്ള അവസ്ഥ വളരെ കഷ്ടമായിരിക്കും. അധിക പ്രോട്ടീൻ ഇല്ലാത്തതും കാർബോഹൈഡ്രേറ്റിന്റെ കലവറയുമാണ് പാസ്ത. ഇത് കഴിക്കുന്നത് വഴി ക്ഷീണം അനുഭവപ്പെടാൻ കാരണമാകും. ഇത് ഉറക്കത്തിലേക്ക് നയിക്കാം. പാസ്ത ഉച്ചഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നതാണ് ഉത്തമം. അതുപോലെ തന്നെ തലേ ദിവസം പാകം ചെയ്ത ആഹാരം പിറ്റേന്ന് കഴിക്കുന്നതും ശരീരത്തിനും ആരോഗ്യത്തിനും നന്നല്ല. ഇത് വയറിന് പ്രശ്‌നങ്ങൾ സൃഷ്ടിക്കും. അതുകൊണ്ട് ആഹാരം പാഴാക്കാതെ ആവശ്യമുള്ളത് മാത്രം പാകം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ബർഗറും വറുത്തതും പൊരിച്ചതും ഉച്ചയ്‌ക്ക് ഒഴിവാക്കുന്നതാണ് മെച്ചം. അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാൽ ഇവ രക്തധമനികളിൽ തടസം സൃഷ്ടിക്കുന്നു. ബീഫ്, ചീസ്, സോസ്, ചിപ്‌സ് എന്നിവയും ഒഴിവാക്കേണ്ടതാണ്. പ്രോട്ടീനും നാരുകളും തീരെ ഇല്ലാത്തതിനാൽ തന്നെ കൊഴുപ്പടിയാനുള്ള സാധ്യതയേറെയാണ്. ശീതികരിച്ച ഭക്ഷണപദാർത്ഥങ്ങൾ ഉച്ചയ്‌ക്ക് കഴിക്കരുത്. കേടാകാതിരിക്കാനുള്ള വസ്തുക്കൾ ചേർത്താണ് ഇവ പായ്‌ക്ക് ചെയ്യുന്നത്. കുറഞ്ഞ അളവിലുള്ള ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാൻ കാരണമാകുന്നു.

പുതുതലമുറയുടെ ഇഷ്ടക്കാരനായ മയോണൈസിനെയും ഉച്ചയ്‌ക്ക് പറഞ്ഞയക്കേണ്ടതാണ്. ഒരു സ്‌കൂപ്പ് മയോണൈസിൽ 100-ലധികം കലോറിയാണുള്ളത്. അമിത കൊഴുപ്പ് കഴിച്ച് ആരോഗ്യപ്രശ്‌നങ്ങളും ഉറക്കവും വിളിച്ചുവരുത്തുകയാണ് ഉച്ചയ്‌ക്ക് മയോണൈസ് കഴിക്കുന്നത് വഴി ചെയ്യുന്നത്. കലോറി കുറവുള്ളതും പോഷക സമ്പന്നവുമാണ് പച്ചക്കറി സൂപ്പുകൾ. എന്നിരുന്നാലും ഉച്ചനേരത്ത് ഇവ ഒഴിവാക്കണമെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. കാരണമെന്തന്നാൽ പച്ചക്കറി സൂപ്പുകളിൽ, പ്രോട്ടീൻ അടങ്ങിയിട്ടില്ലെന്നതാണ് വാസ്തവം. വളരെ പെട്ടെന്ന് തന്നെ വിശപ്പ് അനുഭവപ്പെടാൻ തുടങ്ങും. ഉച്ചഭക്ഷണത്തിന് സൂപ്പ് തിരഞ്ഞെടുക്കുന്നവർ പച്ചക്കറി സൂപ്പിനോട് വിട പറഞ്ഞ് ചിക്കൻ സൂപ്പോ മറ്റോ തിരഞ്ഞെടുക്കാവുന്നതാണ്.

ചീരയും ക്യാരറ്റും എന്ന് തുടങ്ങിയ പച്ചക്കറികൾ വെട്ടിയരിഞ്ഞ സാലഡ് എന്ന് പറയുന്നതിനെ ഉച്ചഭക്ഷണമായി കണക്കാൻ കഴിയില്ല. വെജിറ്റബിൾ സൂപ്പ് പോലെ ഇവയും പ്രോട്ടീൻ കുറഞ്ഞ ആഹാരമാണ്. മധുരവും ഉച്ചയ്‌ക്ക് ഒഴിവാക്കേണ്ടതാണ്. മധുരം കഴിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. ഇത് വിശപ്പ് വർദ്ധിപ്പിക്കാൻ കാരണമാകും. ജ്യൂസും മറ്റ് പഴച്ചാറുകളും ഉച്ചനേരത്ത് കഴിക്കുന്നത് വിശപ്പ് വർദ്ധിപ്പിക്കാൻ കാരണമാകും. ദിവസത്തേക്ക് മുഴുവനായി വേണ്ട പ്രോട്ടീനും മറ്റും ലഭ്യമാക്കേണ്ട ആഹാരമാണ് ഉച്ചഭക്ഷണം. ഈ സമയത്ത് ആരോഗ്യകരമായ ഭക്ഷണം മാത്രമാകണം കഴിക്കേണ്ടത്.

Tags: SUBFoods To Avoid
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies