ലോക ജനസംഖ്യയുടെ 60 ശതമാനത്തിലധികം ആളുകൾ സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണെന്ന് പഠന റിപ്പോർട്ട്. ഡിജിറ്റൽ അഡൈ്വസറി സ്ഥാപനമായ കെപിയോസിന്റെ ഏറ്റവും പുതിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 3.7 ശതമാനം വർധന സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം 5.19 ബില്യൺ അഥവ ലോക ജനസംഖ്യയുടെ 64.5 ശതമാനം എന്ന നിലയിലേക്ക് അടുത്തിരിക്കുകയാണ്. ലോകത്തിലെ പല പ്രദേശങ്ങൾ തമ്മിലും സമൂഹമാദ്ധ്യമ ഉപയോക്താകളുടെ എണ്ണത്തിൽ വ്യത്യാസമുണ്ട്. കിഴക്കൻ ആഫ്രിക്കയിലും മധ്യ ആഫ്രിക്കയിലും 11ൽ ഒരാൾ മാത്രമാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. എന്നാൽ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ഇന്ത്യയിൽ ഇത് പ്രകാരം മൂന്നിൽ ഒരാളാണ് സമൂഹമാദ്ധ്യമം ഉപയോഗിക്കുന്നത്. ഇതോടെ ഇന്റർനെറ്റിൽ ചെലവഴിക്കുന്ന സമയത്തിന്റെ അളവ് ദിവസേന 2 മണിക്കൂർ 26 മിനിറ്റായി വർദ്ധിച്ചു. സമൂഹമാദ്ധ്യമങ്ങളിൽ ചിലവഴിക്കുന്ന സമയത്തിലും വ്യത്യാസമുണ്ട്. ബ്രസീലുകാർ പ്രതിദിനം ശരാശരി 3 മണിക്കൂർ 49 മിനിറ്റും ജാപ്പനീസുക്കാർ ഒരു മണിക്കൂറിൽ താഴെയുമാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്.
ഏഴ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് ആളുകൾ സമയം ചിലവഴിക്കുന്നത്. മെറ്റയുടെ മൂന്ന് ആപ്ലിക്കേഷനുകളായ വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയ്ക്കൊപ്പം വീചാറ്റ്, ടിക് ടോക്ക്, പ്രാദേശിക പതിപ്പായ ഡൗയിൻ എന്നീ ചൈനയുടെ മൂന്ന് ആപ്പുകളുമുണ്ട്. ട്വിറ്റർ, മെസഞ്ചർ, ടെലിഗ്രാം എന്നിവയും മികച്ച സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടുന്നു.
Comments