കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് മോഹൻലാൽ. അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ. എന്റെ ഇച്ചാക്ക, നിങ്ങളുടെ മമ്മൂട്ടി, മഹേഷ് നാരായണൻ, കുഞ്ചാക്കോ ബോബൻ, വിൻസി അലോഷ്യസ് എന്നിവർക്ക് പ്രത്യേക സ്നേഹവും അഭിനന്ദനങ്ങളും അറിയിക്കുന്നു- അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. എല്ലാ വിധ ഭാവുകങ്ങളും നേരുന്നതായും മോഹൻലാൽ വ്യക്തമാക്കി.
ഇച്ചാക്കയെ അഭിനന്ദിച്ച് മോഹൻലാൽ
മികച്ച നടനായി മമ്മൂട്ടിയെയും നടിയായി വിൻസി അലോഷ്യസിനെയും ഗൗതം ഘോഷ് അദ്ധ്യക്ഷനായ സമിതി തിരഞ്ഞെടുത്തു. പ്രത്യേക ജൂറി പുരസ്കാരത്തിനാണ് കുഞ്ചാക്കോ ബോബൻ അർഹനായത്. അറിയിപ്പ് എന്ന ചിത്രത്തിന് മികച്ച സംവിധായകനായി മഹേഷ് നാരായണനെയും ജൂറി തിരഞ്ഞെടുത്തു.
Comments