ഇന്ത്യ- പാക് മത്സരം കാണാൻ രോഗിയാകാനും ആരാധകർ ! അഹമ്മദാബാദിലെ ആശുപത്രികളും നിറഞ്ഞേക്കും
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യ- പാക് മത്സരം കാണാൻ രോഗിയാകാനും ആരാധകർ ! അഹമ്മദാബാദിലെ ആശുപത്രികളും നിറഞ്ഞേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2023, 11:11 am IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ഇന്ത്യ പാകിസ്താൻ പോരാട്ടം കാണാനുളള ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. ഒക്ടോബർ 15ന് ഇന്ത്യ- പാക് പോരാട്ടം നടക്കുന്ന അഹമ്മദാബാദ് നഗരത്തിൽ ഹോട്ടൽ മുറികൾ കിട്ടാനില്ലാത്ത അവസ്ഥയാണ്. ഒരു ലക്ഷം രൂപ നൽകിയാലും മത്സര ദിവസം ആരാധകർക്ക് താമസിക്കാൻ മുറികൾ ലഭ്യമല്ല. ഇതോടെ വേദിക്ക് സമീപത്തുളള ആശുപത്രികളിലെ മുറികൾ സ്വന്തമാക്കാനാണ് ആരാധകരുടെ ഇപ്പോഴത്തെ ശ്രമം.

”ആശുപത്രികളിൽ ബോഡി ചെക്കപ്പിനായെത്തി പരിശോധനകൾ പൂർത്തിയാക്കി ഒരു രാത്രി താമസിച്ച് മത്സരവും ബോഡിചെക്കപ്പും നടത്തി മടങ്ങനാണ് ആരാധകർ ശ്രമിക്കുന്നത്. ഇതോടെ അവർക്ക് ഹോട്ടൽ മുറികളുടെ അമിത വാടകയിൽനിന്ന് രക്ഷപ്പെടാം.” അഹമ്മദാബാദിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. പരസ് ഷാ ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.

”മുറികൾ അന്വേഷിച്ചെത്തുന്നവർ ഡീലക്‌സ്, സ്യൂട്ട് മുറികൾ എടുക്കാൻ തയാറാണ്. വിദേശത്തുള്ള ഇന്ത്യക്കാർ ആശുപത്രി മുറികൾ നേരത്തേ ബുക്ക് ചെയ്യാൻ ശ്രമിക്കുന്നു. പക്ഷേ രോഗികളെ പരിചരിക്കുന്നതിനാണു പ്രഥമ പരിഗണന. യുഎസിൽനിന്നുള്ള എന്റെ സുഹൃത്തുക്കൾ വിളിച്ച് ആശുപത്രിയിൽ താമസിക്കുന്ന കാര്യം ചോദിച്ചിരുന്നു. പരിശോധനകൾക്കു ശേഷം ഇന്ത്യ പാക്കിസ്ഥാൻ മത്സരവും കണ്ടു മടങ്ങുകയാണ് അവരുടെ ലക്ഷ്യം.” ഡോ. പരസ് ഷാ വ്യക്തമാക്കി.

സാധാരണ നിരക്കിനേക്കാൾ പതിൻമടങ്ങളാണ് ഇന്ത്യ പാകിസ്താൻ പോരാട്ടം നടക്കുന്ന് ഒക്ടോബർ 15ന് അഹമ്മദാബാദിലെ ഹോട്ടലുകളുടെ വാടക നിരക്ക്. ലോകകപ്പിലെ ഇന്ത്യ പാക്കിസ്താൻ മത്സരത്തിനു പുറമേ, നവംബർ 19ലെ ഫൈനൽ പോരാട്ടവും നടക്കേണ്ടത് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്.

 

Tags: PakistanhospitalAhmedabadIndiaONEDAY WORLD CUP
Share
Tweet
SendShare

More News from this section

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

Latest News

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies