ദക്ഷിണ ചൈനീസ് കടൽ മേഖലയിൽ തന്ത്രപ്രധാന നീക്കവുമായി ഇന്ത്യ; ഐഎൻഎസ് കൃപാൺ വിയറ്റ്‌നാമിന് കൈമാറി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദക്ഷിണ ചൈനീസ് കടൽ മേഖലയിൽ തന്ത്രപ്രധാന നീക്കവുമായി ഇന്ത്യ; ഐഎൻഎസ് കൃപാൺ വിയറ്റ്‌നാമിന് കൈമാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2023, 07:36 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള വളർന്നുവരുന്ന തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്റെ ഭാഗമായി ഇന്ത്യൻ നാവികസേന മിസൈൽ കോർവെറ്റ് ഐഎൻഎസ് കൃപാൺ ഡീകമ്മീഷൻ ചെയ്ത് വിയറ്റ്‌നാമിന് കൈമാറി. ഇന്ത്യൻ നേവി ചീഫ് അഡ്മിറൽ ആർ ഹരികുമാർ, വിപിഎൻ ഡെപ്യൂട്ടി കമാൻഡറും ചീഫ് ഓഫ് സ്റ്റാഫും ആയ റിയർ അഡ്മിറൽ ഫാം മാൻ ഹങ് എന്നിവരുടെ അദ്ധ്യക്ഷതയിൽ വിയറ്റ്‌നാമിലെ കാം റാൻ നേവൽ ബേസിൽ സംഘടിപ്പിച്ച ചടങ്ങിലാണ് കപ്പൽ വിയറ്റ്‌നാം നാവികസേനയ്‌ക്ക് കൈമാറിയത്.

പൂർണമായും പ്രവർത്തനക്ഷമമായ കോർവെറ്റ് ആദ്യമായാണ് മറ്റൊരു രാജ്യത്തിന് സമ്മാനിക്കുന്നത്. തദ്ദേശീയമായി നിർമ്മിച്ച ഇൻ-സർവീസ് മിസൈൽ കോർവെറ്റ് വിയറ്റ്നാം പീപ്പിൾസ് നേവിയ്‌ക്ക് കൈമാറുന്നത് വഴി പ്രതിരോധ മേഖലയിൽ അവരുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിന് സഹായകമാകുമെന്ന് ഇന്ത്യൻ നാവികസേന വ്യക്തമാക്കി. സുഹൃത് രാജ്യത്തിന് കോർവെറ്റ് കൈമാറിയത് വഴി ഇന്ത്യയുടെ പ്രതിബദ്ധതയെ ചൂണ്ടിക്കാണിക്കുകയാണെന്നും സേന കൂട്ടിച്ചേർത്തു.

ഐഎൻഎസ് കൃപാണെ വിയറ്റ്‌നാം പീപ്പിൾസ് നേവിയിലേക്ക് കൈമാറ്റം ചെയ്തതിലൂടെ ‘വസുധൈവ കുടുംബകം — ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ഇന്ത്യയുടെ ജി 20 ദർശനം സാക്ഷാത്കരിക്കുകയാണെന്ന് നാവികസേനാ മേധാവി ആർ ഹരികുമാർ പറഞ്ഞു.

ജൂൺ 28 ന് ഇന്ത്യയിൽ നിന്ന് വിയറ്റ്‌നാമിലേക്ക് ഇന്ത്യൻ ത്രിവർണ്ണ പതാകയ്‌ക്ക് കീഴിൽ അവസാന യാത്ര പുറപ്പെട്ട ഐഎൻഎസ് കൃപാൺ 2023 ജൂലൈ 8-ന് കാം റൺ അന്താരാഷ്‌ട്ര തുറമുഖത്ത് പ്രവേശിച്ചതായി വിയറ്റ്‌നാമീസ് പീപ്പിൾസ് നേവിയും സ്ഥിരീകരിച്ചിരുന്നു.

ഇന്ത്യൻ നാവികസേനയുടെ ഈസ്റ്റേൺ ഫ്‌ലീറ്റിന്റെ അവിഭാജ്യ ഘടകമാണ് ഐഎൻഎസ് കൃപാൺ. കമ്മീഷൻ ചെയ്ത 1991 മുതൽ 32 വർഷം നിരവധി പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഏകദേശം 12 ഉദ്യോഗസ്ഥരും 100 നാവികരും കൈകാര്യം ചെയ്യുന്ന ഈ കപ്പലിന് 90 മീറ്റർ നീളവും 10.45 മീറ്റർ വീതിയും പരമാവധി 1,450 ടൺ ശേഷിയുണ്ട്.

 

Tags: indian navyvietnamIndiaINS Kripan
Share
Tweet
SendShare

More News from this section

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies