മഴ ചതിച്ചാശാനെ...! ഓള്‍ഡ് ട്രാഫോര്‍ഡില്‍ മഴയ്‌ക്കൊപ്പം ലയിച്ച് ഇംഗ്ലണ്ടിന്റെ ആഷസ് സ്വപ്‌നങ്ങള്‍; കിരീടം നിലനിര്‍ത്തി കംഗാരുക്കള്‍
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മഴ ചതിച്ചാശാനെ…! ഓള്‍ഡ് ട്രാഫോര്‍ഡില്‍ മഴയ്‌ക്കൊപ്പം ലയിച്ച് ഇംഗ്ലണ്ടിന്റെ ആഷസ് സ്വപ്‌നങ്ങള്‍; കിരീടം നിലനിര്‍ത്തി കംഗാരുക്കള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2023, 10:54 am IST
Facebook
Twitter
WhatsAppTelegram

മാഞ്ചെസ്റ്റര്‍: ഓള്‍ഡ് ട്രാഫോര്‍ഡില്‍ പെയ്തിറങ്ങിയ കനത്ത മഴയ്‌ക്കൊപ്പം ലയിച്ച് ഇംഗ്ലണ്ടിന്റെ ആഷസ് സ്വപ്‌നങ്ങള്‍. ചിരവൈരികളില്‍ നിന്ന് കിരീടം തിരിച്ചുപിടിക്കാനുറച്ച് നാലാം ടെസ്റ്റിനിറങ്ങിയ ഇംഗ്ലണ്ടിന് ഓസ്‌ട്രേലിയ്‌ക്കൊപ്പം മഴയെയും മറികടക്കേണ്ടിവന്നതോടെയാണ് കിരീട മോഹങ്ങള്‍ പൊലിഞ്ഞത്. 275 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ ഉറപ്പില്‍ വന്‍ വിജയത്തിലേക്ക് നീങ്ങുന്നതിനിടെയാണ് ഇംഗ്ലണ്ടിന്റെ ഹൃദയം പിളര്‍ത്തി മഴയെത്തിയത്. അഞ്ച് ദിവസമുളള ടെസ്റ്റില്‍ ഏതാണ്ട് രണ്ടര ദിവസത്തിലേറെ മഴ കവര്‍ന്നെടുത്തതോടെ ഇംഗ്ലീഷ് ക്യാമ്പ് മരണവീടിന് സമാനമായി.

അഞ്ചാംദിവസം ഒറ്റപ്പന്തുപോലും എറിയാന്‍ കഴിയാതായതോടെ മത്സരം സമനിലയിലായി. ഇതോടെ ഓസ്‌ട്രേലിയ ആഷസ് ക്രിക്കറ്റ് കിരീടം നിലനിര്‍ത്തുകയായിരുന്നു. സ്‌കോര്‍: ഇംഗ്ലണ്ട് 592/10. ഓസ്‌ട്രേലിയ 317/10, 214/5. അഞ്ചുമത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 2-1ന് മുന്നിലാണ്. ഇനി അവശേഷിക്കുന്ന ഏകടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചാല്‍പ്പോലും പരമ്പര 2-2ന് തുല്യമാവും.

ആദ്യ രണ്ട് ടെസ്റ്റിലും വിജയം കൈയകലെ നഷ്ടമായ ഇംഗ്ലണ്ട് മൂന്നാമത്തെ ടെസ്റ്റില്‍ അവിസ്മരീണയമായി തിരിച്ചുവന്നു. നാലം ടെസ്റ്റില്‍ കംഗാരുക്കളെ കടിച്ചുകീറി മുന്നോട്ട് കുതിക്കുമ്പോഴാണ് ആവേശം തല്ലിക്കെടുത്തി മഴയെത്തിയത്. നാലാം ടെസ്റ്റില്‍ 275 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡുനേടിയ ഇംഗ്ലണ്ടിന് കളിയില്‍ വ്യക്തമായ മേധാവിത്വമുണ്ടായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് അഞ്ചിന് 214 എന്നനിലയില്‍ പരുങ്ങുമ്പോഴാണ് രക്ഷകനായി മഴയെത്തിയത്. അപ്പോള്‍ ടീം 61 റണ്‍സിന് പിന്നിലായിരുന്നു. പിന്നീടൊരു സെഷന്‍ കളിക്കാന്‍ കിട്ടിയിരുന്നെങ്കില്‍ ഇംഗ്ലണ്ടിന് ആശിക്കാന്‍ വകയുണ്ടായിരുന്നു.

അവസാന ടെസ്റ്റ് ഓവലില്‍ വ്യാഴാഴ്ച ആരംഭിക്കും.ആദ്യ ടെസ്റ്റില്‍ വെറും രണ്ട് വിക്കറ്റിനായിരുന്നു ഓസട്രേലിയന്‍ ജയം. ഇംഗ്ലണ്ട് ക്യാപ്റ്റന്റെ അമിത ആത്മവിശ്വാസമാണ് ആ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ നീക്കങ്ങള്‍ പാളിയതും തോല്‍വി ചോദിച്ച് വാങ്ങിയതും.
അന്ന് എട്ട് വിക്കറ്റിന് 393 റണ്‍സ് എന്ന നിലയില്‍ ഇംഗ്ലണ്ട് ആദ്യ അവസാന സെഷനില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.ഒരുപക്ഷേ ടീം സ്‌കോര്‍ 400 കടന്നിരുന്നെങ്കില്‍ ഫലം മറിച്ചാകുമായിരുന്നു.

Tags: australiaenglandashes2023
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

Latest News

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies