മഹാഗണപതീ രൂപത്തിലെ അന്തരാര്ത്ഥം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

മഹാഗണപതീ രൂപത്തിലെ അന്തരാര്ത്ഥം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2023, 05:37 pm IST
Facebook
Twitter
WhatsAppTelegram

ഹൈന്ദവ ആചാരപ്രകാരം നടത്തുന്ന എല്ലാ കർമ്മങ്ങളും ഗണപതി പൂജയോടുകൂടിയാണ് ആരംഭിക്കുന്നത്. പ്രതിബന്ധങ്ങളെ അകറ്റി, സർവ്വകർമ്മങ്ങൾക്കും മംഗള പരിസമാപ്‌തിക്കുവേണ്ടിയാണത്.

പ്രപഞ്ചകാരകനായ ശ്രീമഹാദേവന്റെ ആകാശാoഗമാണ് ഗണപതി. ഈശ്വരനിൽനിന്നും ആദ്യമുണ്ടായത് ഓംകാരമാണ് പ്രണവത്തിന്റെ ആന്തരിക അർത്ഥo ഗണപതിയുടെ രൂപ ഭാവങ്ങളിലൂടെ വെളിവാക്കപ്പെടുന്നു. നിൽക്കുന്നതും, ഇരിക്കുന്നതും, നൃത്തം ചെയ്യുന്നതും തുമ്പിക്കൈ ഇടത്തോട്ട് പിരിഞ്ഞും വലത്തോട്ട് പിരിഞ്ഞുമൊക്കെയായ ഗണപതി വിഗ്രഹങ്ങൾ ഉണ്ട്. ബാല ഗണപതി, ശക്തിഗണപതി, വിദ്യാഗണപതി, സിദ്ധിഗണപതി, വിഘ്നരാജ ഗണപതി, ഋണമോചക ഗണപതി, പഞ്ചമുഖഗണപതി, മഹാഗണപതി എന്നിങ്ങനെ 51 രൂപങ്ങൾ ഗണപതിക്ക്‌ കൽപ്പിക്കപ്പെടുന്നു. ഓരോ രൂപത്തിനും പ്രത്യേക നിറങ്ങളും അടയാളങ്ങളുമുണ്ട്.

ഗണപതിയുടെ നാലു തൃക്കരങ്ങളിൽ പാശം (കുരുക്കിട്ട കയർ), അങ്കുശം (ആനത്തോട്ടി), ഒടിഞ്ഞ കൊമ്പ്, മോദകം എന്നിവ ധരിച്ചിരിക്കുന്നു. നിയന്ത്രണമില്ലാത്ത മോഹങ്ങളുടെ മായയിൽ അകപ്പെട്ട മനുഷ്യർ നാശത്തിലേക്ക് പതിക്കും.ഭക്തരുടെ ആശകളെ നിയന്ത്രിച്ച് ആത്മബോധമുണർത്തി നന്മയിലേക്ക് നയിക്കുന്നതിന്റെ അടയാളമാണ് പാശായുധം. മദമിളകിയ ആനയെ അങ്കുശം ഉപയോഗിച്ചു നിയന്ത്രിക്കുംപോലെ, ആപത്തുകളും ക്ഷോഭങ്ങളുമകറ്റി മനസ്സിനെ ഏകാഗ്രമാക്കി നേർവഴിനടത്തുന്നതിനായി അങ്കുശം ധരിച്ചിരിക്കുന്നു.

വിരുദ്ധങ്ങളായ ദ്വന്തഭാവനയുടെ പ്രതീകങ്ങളാണ് രണ്ടുകൊമ്പുകൾ. ദ്വാന്താതീതഭാവമാണ് ഒടിഞ്ഞ കൊമ്പ്. മോദകമെന്ന പദം മോദിപ്പിക്കുന്നത് അതായത് ആനന്ദിപ്പിക്കുന്നത് എന്നർത്ഥo. ലൗകീക സുഖങ്ങൾക്ക്‌ പിന്നാലെ അലയാതെ ആത്മീയതലങ്ങളിൽ മുഴുകി ജീവിക്കുന്നവരുടെ മനസ്സിൽ എപ്പോഴും സന്തോഷം നിറഞ്ഞിരിക്കും

കൊമ്പുകൾക്ക് മദ്ധ്യത്തിലൂടെയുള്ള തുമ്പിക്കൈ നന്മയെയും തിന്മയെയും വേർതിരിച്ചു മനസ്സിലാക്കുവാനുള്ള കഴിവിനെ സൂചിപ്പിക്കുന്നു.ഒരു വൻവൃക്ഷത്തെ അനായസേന പിഴുതെടുക്കുവാനും, നിലത്തുവീണുകിടക്കുന്ന ഒരു ഇലയെ നുള്ളിയെടുക്കുവാനും തുമ്പിക്കൈയ്യാൽ സാധിക്കും.അതായത് തന്റെ ഭക്തൻ എത്ര ധനികനോ, ദരിദ്രനോ ആവട്ടെ, പണ്ഡിതനോ പാമരനോ ആകട്ടെ… അവരെ ഭാവഭേദങ്ങൾ കൂടാതെ ശ്രീഗണപതി സംരക്ഷിക്കുന്നു.

ഓംകാര ശബ്ദത്തിൽ അഘിലാണ്ഡങ്ങളും അടങ്ങുന്നതിന്റെ സൂചനയാണ് കുടവയർ.അങ്ങനെയുള്ള രൂപമെങ്കിലും കേവലം ഒരു മൂഷികനു പോലും തന്നെ വഹിക്കുവാനാകുമെന്ന് മൂഷികവാഹനത്വം സൂചിപ്പിക്കുന്നു. ഏകദന്തം എന്നതിലെ ഏകം മായയേയും ദന്തം ചലിപ്പിക്കുന്നവൻ എന്നതിനെയും അർത്ഥമാക്കുന്നു. തന്റെ മായശക്തിയാൽ ലോകത്തെ പരിപാലിക്കുന്നവൻ എന്നതാണ് ഏകദന്തൻ എന്ന പദത്തിന്റെപൊരുൾ
.
ഓം.
എല്ലാഗുണങ്ങളുടെയും, നാഥന്മാരുടെയും നാഥനായ അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു… കവികളിൽ കവിയും ശ്രേഷ്ഠൻമാരിൽ ശ്രേഷ്ഠനും രാജാക്കന്മാരിൽ അത്യുന്നതനും വേദങ്ങളുടെപൊരുളറിയുന്നവരിൽ അഗ്രഗണ്യനുമായ ഭഗവാനേ… ഞങ്ങളുടെ പ്രാർത്ഥനയിൽ പ്രസാദിച്ച് അനുഗ്രഹസന്നദ്ധനായി ഇവിടേയ്‌ക്ക് വരേണമേ…

സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ് ഉൾപ്പെടെയുള്ള ഗുരു പരമ്പരയോട് കടപ്പാട്.
ഓം തത് സത്
തയ്യാറാക്കിയത്

മുരുകൻ ആചാരി ചെങ്ങന്നൂർ
ഫോൺ : 8129527053

 

.

Tags: A.N ShamseerSUBlord ganeshaGanapatiVinayaka
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies