സിനിമയ്ക്കായി താരങ്ങള്‍ നടത്തുന്ന മേക്കോവറുകള്‍ നമ്മളെ പലപ്പോഴും ഞെട്ടിക്കാറുണ്ട്. പ്രത്യേകിച്ച് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും. മലയാളികളുടെ ഭാഷയിൽ പറഞ്ഞാൽ ‘സോഷ്യൽ മീഡിയയെ പഞ്ഞിക്കിടണമെങ്കിൽ’ അവർ തന്നെ വരണം. സ്റ്റൈലിഷ് ഫോട്ടോകൾ കൊണ്ടാണ് സോഷ്യൽമീഡിയെ മമ്മൂട്ടി ഇളക്കി മറിക്കുന്നതെങ്കിൽ കിടിലന്‍ വര്‍ക്കൗട്ട് വീഡിയോ കൊണ്ടാണ് മോഹൻലാൽ തന്റെ ആരാധകരെ ഞെട്ടിക്കുന്നത്. ഇപ്പോഴിതാ, അത്തരത്തിലൊരു വര്‍ക്കൗട്ട് വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
ഫിറ്റ്നസ് ട്രെയിനര്‍ ഡോ. ജയ്സണ്‍ പോള്സണുമൊത്തുള്ള വര്‍ക്കൗട്ട് വീഡിയോയാണ് ആരാധകർക്കിടയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. മോഹൻലാൽ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 100 കി.ഗ്രാം വെയിറ്റാണ് താരം ഉയർത്തുന്നത്. പ്രായം വെറും അക്കമാണെന്ന് തെളിയിക്കുകയാണ് മലയാളത്തിന്റെ താരരാജാവ്.
View this post on Instagram
“>
ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈകോട്ടൈ വാലിബന് എന്ന സിനിമയ്ക്ക് വേണ്ടി മോഹൻലാൽ വർക്കൗട്ട് ചെയ്യുന്ന വീഡിയോകൾ ഇതിന് മുമ്പും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. നിലവിൽ പാൻ ഇന്ത്യൻ ചിത്രമായ വൃഷഭയിലാണ് താരം അഭിനയിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണോ മോഹൻലാൽ വർക്കൗട്ട് ചെയ്യുന്നതെന്ന് ആരാധകർ ചോദിക്കുന്നു. എന്തായാലും നിരവധി പേരാണ് താരത്തിനെ അഭിനന്ദിച്ച് രംഗത്തു വന്നിരിക്കുന്നത്.
Comments