കാർബൺ രഹിത ഭാരതം; ജയ്പൂരിന് പിന്നാലെ ഭുവനേശ്വറിലും സ്‌ക്രാപ്പിംഗ് കേന്ദ്രം ആരംഭിച്ച് ടാറ്റ; അത്യാധുനിക സൗകര്യത്തിൽ പ്രതിവർഷം 10,000 വാഹനം പൊളിക്കും; പ്രത്യേക ആനുകൂല്യത്തിൽ പുത്തൻ വാഹനവും സ്വന്തമാക്കാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാർബൺ രഹിത ഭാരതം; ജയ്പൂരിന് പിന്നാലെ ഭുവനേശ്വറിലും സ്‌ക്രാപ്പിംഗ് കേന്ദ്രം ആരംഭിച്ച് ടാറ്റ; അത്യാധുനിക സൗകര്യത്തിൽ പ്രതിവർഷം 10,000 വാഹനം പൊളിക്കും; പ്രത്യേക ആനുകൂല്യത്തിൽ പുത്തൻ വാഹനവും സ്വന്തമാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2023, 10:17 am IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: രാജ്യത്തെ രണ്ടാമത്തെ സ്‌ക്രാപ്പിംഗ് കേന്ദ്രം ആരംഭിച്ച് ടാറ്റ. പ്രതിവർഷം പതിനായിരം വാഹനങ്ങൾ പൊളിക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്. ‘റീസൈക്കിൾ വിത്ത് റെസ്‌പെകക്ട്’ എന്ന് പേരിട്ടിരിക്കുന്ന കേന്ദ്രത്തിൽ അത്യാധുനിക പരിസ്ഥിതി സൗഹൃദ പ്രക്രിയകളിലൂടെയാണ് വാഹനങ്ങൾ പൊളിക്കുന്നത്. പാസഞ്ചറും കൊമേഴ്‌ഷ്യലുമായ വാഹനങ്ങൾ കേന്ദ്രത്തിൽ പൊളിക്കാൻ കഴിയും.

ടയറുകൾ, ബാറ്ററി, ഇന്ധനം, എണ്ണ, മറ്റ് ദ്രാവകങ്ങൾ, വാതകങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ സുരക്ഷിതമായി വേർതിരിച്ചെടുക്കാൻ പ്രത്യേക സ്റ്റേഷനുകളുണ്ട്. പരിസ്ഥിതിയെ സഹായിക്കുന്നതിനും പുതിയ വാഹനങ്ങളുടെ ആവശ്യകത വർദ്ധിപ്പിക്കുകയുമാണ് വാഹന സ്‌ക്രാപ്പേജ് പോളിസിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്തതിന് ശേഷം പ്രത്യേക ആനുകൂല്യങ്ങളുമായി പുത്തൻ വാഹനം വാങ്ങാൻ കഴിയും.

ഗതാഗത മേഖലയുടെ പാരിസ്ഥിതിക ആഘാതം കുറയ്‌ക്കുന്നതിനുള്ള നിർണായക ചുവടുവെയ്പ്പാണ് പുതിയ സ്‌ക്രാപ്പിംഗ് കേന്ദ്രമെന്ന് ഒഡിഷ ഗതാഗത വകുപ്പ് മന്ത്രി ടുകുനി പറഞ്ഞു. കാർബൺ രഹിത ഭാരതം സൃഷ്ടിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ആശയങ്ങൾക്ക് ശക്തി പകരുന്നവയാകും ഈ സ്‌ക്രാപ്പിംഗ് കേന്ദ്രമെന്ന് കമ്പനി പറഞ്ഞു. പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ഉപയോഗം കാരണമുണ്ടാകുന്ന വായു മലിനീകരണം കുറയ്‌ക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.ഉപഭോക്താക്കൾക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതിയാകുമിതെന്ന് ടാറ്റ മോട്ടോഴ്സ് ട്രക്സ് ബിസിനസ് ഹെഡ് രാജേഷ് കൗൾ പറഞ്ഞു. പരിസ്ഥിതി സൗഹൃദ വാഹനങ്ങളായ ഇലക്ട്രിക് വാഹനങ്ങളും മറ്റും സ്‌ക്രാപ്പിംഗിന്റെ ആവശ്യകത നിറവേറ്റുന്നതിനൊപ്പം സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ടാറ്റ തങ്ങളുടെ ആദ്യത്തെ സ്‌ക്രാപ്പിംഗ് കേന്ദ്രം രാജസ്ഥാനിലെ ജയ്പൂരിൽ ആരംഭിച്ചത്. പ്രതിവർഷം 15,000 വാഹനങ്ങൾ പൊളിച്ചുമാറ്റാനുള്ള ശേഷിയാണുള്ളത്. ടാറ്റ മോട്ടോഴ്‌സിന്റെ പങ്കാളിയായ ഗംഗാനഗർ വാഹൻ ഉദ്‌ഗോഗ് പ്രൈവറ്റ് ലിമിറ്റഡാണ് ഇത് വികസിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നത്. കാർബൺ രഹിത ഇന്ത്യ യാഥാർത്ഥ്യമാക്കുന്നതിന് മുന്നോടിയായാണ് ഇത്തരത്തിലുള്ള സ്‌ക്രാപ്പിംഗ് കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്.

Tags: Tata motorsBhubaneswar
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies