അഹല്യാ മോക്ഷം - രാമായണ വിചിന്തനം ഭാഗം – 10
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

അഹല്യാ മോക്ഷം – രാമായണ വിചിന്തനം ഭാഗം – 10

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2023, 07:03 am IST
Facebook
Twitter
WhatsAppTelegram

നാം കേട്ട കഥകളിൽ നിന്ന് വ്യത്യസ്ഥമാണ് പല കഥകളും. മൂല രാമായണത്തിലെ കഥയ്‌ക്ക് പിന്നീട് ധാരാളം മാറ്റങ്ങൾ വന്നിട്ടുണ്ട്.കല്ലാമഹല്യയ്‌ക്ക് മോക്ഷവും നൽകി എന്ന് ഭക്തിപൂർവ്വം പാടുമ്പോൾ വാല്മീകി രാമായണത്തിൽ അഹല്യ കല്ലായതായി പറയുന്നില്ല.സമൂഹത്തിലെ ശിഖരസ്ഥാനമലങ്കരിക്കുന്നവർ എങ്ങനെ തെറ്റായി പെരുമാറുന്നു എന്നും അതിന്റെ പരിണത ഫലം എന്തായിരിക്കുമെന്നും അഹല്യയുടെയും ദേവേന്ദ്രന്റെയും കഥയിലൂടെ ആദികവിവരച്ചുകാട്ടുന്നു. പുരുഷനും സ്ത്രീയും ചെന്നുപെടുന്ന ധാർമ്മികാധപതനത്തിന്റെ നേർക്കുള്ള ഉള്ളു തുറന്ന അമർഷവും പ്രതിഷേധവുമാണ് വിശ്വാമിത്രന്റെയും, ഗൗതമന്റെയും വാക്കുകളിലൂടെ പറയുന്നത്.
ദേവേന്ദ്രനെ ദുർവൃത്തൻ, അഹല്യയെ ദുർവൃത്ത, ദുർമതി, ദുർമേധാ, ദുഷ്ട ചാരിണി എന്നീ വാക്കുകളാലാണ് വിശേഷിപ്പിക്കുന്നത്.
“നീ ഇതേ സ്ഥലത്ത് വായു വിഴുങ്ങി, ഒന്നും കഴിക്കാതെ, വെന്തു വെന്ത്, വെണ്ണീറിൽക്കിടന്ന്, ആരും നോക്കാനില്ലാതെ കഴിഞ്ഞു കൂടുക.” (ഇഹ, വാതഭക്ഷാ, നിരാഹാരാ, തപ്യന്തീ, ഭസ്മ ശായിനീ, സർവ്വഭൂതാനാം അദൃശ്യ.(48/30) ഇതായിരുന്നു ശാപം. കല്ലാകാൻ ശാപമില്ല.
ദശരഥതനയനായ രാമൻ, അതി പരാക്രമി, ഇവിടം സന്ദർശിക്കുമ്പോൾ നീ ശുദ്ധീകരിക്കപ്പെടും. ആ രാമന് ആതിഥ്യമരുളുമ്പോൾ, വൃത്തികെട്ടു പെരുമാറിയവളേ, നീ ലോഭ മോഹങ്ങൾ വരണ്ടുപോയവളാകും. എനിക്കു ചേർന്നവളായി എന്റെ കൂടെ ചേരും. ഇങ്ങനെ ആ മഹാതേജസ്വി ദുഷ്ട ചാരിണിയോട് പറഞ്ഞിട്ട് ഹിമാലയ പ്രാന്തങ്ങളിൽ തപസ് തുടരാൻ ആശ്രമം വിട്ടു പോയി.

‘അപിചേത് സദുരാചാരോ ഭജതേ മാം അനന്യഭാക്
സാധുരേവ സമന്ത്യവ്യ: സമ്യക് വ്യവസിതോഹി സ:’

(ഭ.ഗീത 9/30) (ഏറ്റവും വലിയ ദുരാചാരിയായിരുന്നാൽപ്പോലും അനന്യമായ ഭക്തിയോടു കൂടി എന്നെ ഭജിക്കുകയാണെങ്കിൽ അവനെ സത് പുരുഷനായിത്തന്നെ കരുതണം. കാരണം അവൻ സർവ്വേശ്വരനിൽ മനസ്സുറപ്പിച്ചവനായിത്തീർന്നിരിക്കുന്നു. ഭഗവത് ഗീതയിലെ ഈ ദർശനം തന്നെയായിരിക്കാം അഹല്യയെ പഞ്ചകന്യകകളിലൊരാളായി അവരോധിച്ചതും.

സത്സംഗത്വേ നിസ്സംഗത്വം
നിസ്സംഗത്വേ നിർമ്മാേഹത്വം
നിർമ്മോഹത്വേ നിശ്ചല തത്വം
നിശ്ചലതത്വേ നിർമ്മുക്തി.

സത്സംഗം കൊണ്ട് നിസ്സംഗത്വമുണ്ടാകും.നല്ല മനുഷ്യരുമായി സംഗം (കൂടിച്ചേരൽ ഉണ്ടാകണം) ആ സംഗം മോഹമില്ലായ്മയ്‌ക്ക് കാരണമാകും.
ആഗ്രഹമാണ് (മോഹം) ദു:ഖത്തിന് കാരണമാകുക. മോഹമില്ലാതായാൽ മനസ്സ് നിശ്ചലമാകും.(യോഗ: ചിത്തവൃത്തി നിരോധ: എന്ന് പാതഞ്ജല യോഗസൂത്രത്തിൽ പതഞ്ജലി മഹർഷി പറയുന്നു.)മനസ്സ് നിശ്ചലമായാൽ മുക്തി സാദ്ധ്യമാകും.അപ്പോൾ മുക്തിക്ക് കാരണമാണ് സത്സംഗം എന്നത് ഓർക്കുക.ഇതും അഹല്യാമോക്ഷത്തിലൂടെ ആദികവി പറഞ്ഞു വയ്‌ക്കുന്നുണ്ടാകാം.

തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819

രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayanavichinthanam/

Tags: SUBSajeev Pancha KailashiRamayanavichinthanam
Share
Tweet
SendShare

More News from this section

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies