കൊല്ലം: രാമൻകുളങ്ങരയിൽ മണ്ണിടിഞ്ഞ് വീണ് കിണറിനുളളിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കല്ലുപുറം സ്വദേശി വിനോദിനെ രക്ഷപെടുത്തിയത്. വിനോദിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്‌ക്ക് രണ്ടരയോടെയായിരുന്നു കിണർ കുഴിക്കുന്നതിനിടെ അപകടമുണ്ടായത്.
മുതിരപ്പറമ്പിലെ ഫ്‌ലാറ്റിനോട് ചേർന്നാണ് കിണർ കുഴിച്ചത്. നാല് തൊഴിലാളികളിൽ രണ്ട് പേർ കിണറിനുള്ളിലായിരുന്നു. മണ്ണിടിഞ്ഞപ്പോൾ ഒരാൾ സ്വയം കയറിൽ തൂങ്ങി രക്ഷപെട്ടു. കിണറിനുളളിൽ കുടുങ്ങിയ വിനോദിന്റെ തലമൂടി മണ്ണ് വീഴുകയായിരുന്നു. സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേന അതിവിദഗ്ധമായി നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് വിനോദിനെ കിണറിന് മുകളിലെത്തിച്ചത്.
Comments