തിരുവനന്തപുരം: വലിയതുറയിൽ ഗുണ്ടയുടെ കുത്തേറ്റ് എസ് ഐമാർക്ക് പരിക്ക്. എസ്. ഐമാരെ കൂടാതെ സമീപത്തുണ്ടായിരുന്ന ഹോട്ടലുടമയ്ക്കും കുത്തേറ്റു. മാധവപുരത്തെ ബിസ്മി ഹോട്ടലുടമ നസീറിനാണ് ആദ്യം കുത്തേറ്റത്. തർക്കത്തേ തുടർന്ന് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സംഭവമറിഞ്ഞെത്തിയ പോലീസ് പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇവരെ പടക്കമെറിഞ്ഞ് പിൻതിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ എസ് ഐമാരായ ഇൻസാം, അജീഷ് എന്നിവരെ പ്രതി കത്തികൊണ്ട് കുത്തുകയായിരുന്നു.
ഇതിനിടെ പ്രതി പോലീസുകാരുടെ കൈയിൽ കടിച്ച് മുറിവുണ്ടാക്കി. എന്നിട്ടും പോലീസുകാർ പിന്മാറാൻ തയാറായില്ല.എന്നാൽ ബലപ്രയോഗത്തിനിടെ പ്രതിയെ പിടികൂടിയെങ്കിലും പ്രതിയുടെ തലയ്ക്ക് പരിക്കേറ്റു. ഇയാൾ മൂന്ന് ദിവസം മുൻപാണ് ജയിലിൽ നിന്നിറങ്ങിയത്. കുപ്രസിദ്ധ പ്രതിയായ ഇയാൾ ക്വട്ടേഷനടക്കം നിരവധി കേസുകളിൽ പ്രതിയാണ്. പരിക്കേറ്റ പോലീസുകാരടക്കമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments