തിരുവനന്തപുരം:കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി സംസാരിക്കുമ്പോൾ എഴുന്നേറ്റുനിന്ന് മുദ്രാവാക്യം വിളിക്കുന്നു, സ്റ്റേജിന്റെ പിന്നിൽ നിന്ന് ബൽറാം ആംഗ്യം കാട്ടുന്നു, മൈക്ക് തകരാറിലാകുന്നു ഇതൊക്കെ കാണുമ്പോൾ ഒരു പന്തികേട് തോന്നുമെന്ന് സിപിഎം നേതാവ് എ.കെ ബാലൻ പറഞ്ഞു.
ഇതു സംബന്ധിച്ച സത്യാവസ്ഥ വെളിപ്പെടുത്തേണ്ടത് കോൺഗ്രസ് നേതൃത്വമാണ്. ഞങ്ങൾ ഇതൊന്നും വിവാദമാക്കാൻ പോവാറില്ല. ഇക്കാര്യത്തിൽ കോൺഗ്രസ് അഭിപ്രായം പറഞ്ഞ ശേഷം പ്രതികരിക്കാമെന്ന് ബാലൻ പറഞ്ഞു.മൈക്ക് കേടായതിൽ പൊലീസ് കേസെടുത്തതിനെക്കുറിച്ച് അറിയില്ല. അറിയാത്ത കാര്യത്തെക്കുറിച്ച് അഭിപ്രായം പറയാനുമില്ലെന്ന് ബാലൻ പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സോളാർ വിഷയം ചർച്ചയാക്കണമെന്നു കോൺഗ്രസിനു നിർബന്ധമുണ്ട്. അതുകൊണ്ടാണ് അവർ ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കുന്നത്. എൽഡിഎഫ് ഇതു ചർച്ചയാക്കാൻ ഉദ്ദേശിച്ചിട്ടില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പിടി തോമസിനെതിരെ ഒരക്ഷരം വ്യക്തിപരമായി പറയരുതെന്നു തീരുമാനിച്ച പാർട്ടിയാണ് സിപിഎമ്മെന്നും എകെ ബാലൻ പറഞ്ഞു.
Comments