കേളത്തിലിപ്പോള്‍ സ്ത്രീകള്‍ക്ക് തനിച്ച് യാത്ര ചെയ്യാനാകില്ല, പീഡനവും കൊലപാതകവും നിത്യസംഭവം; ഇവിടുത്തെ സ്ത്രീ സംഘടനകളൊക്കെ ഉറങ്ങുകയാണോ? സ്ത്രീകള്‍ക്ക് സുരക്ഷ കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ അപഹാസ്യരാണ്, രൂക്ഷ വിമര്‍ശനവുമായി നടി ഐശ്വര്യ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കേളത്തിലിപ്പോള്‍ സ്ത്രീകള്‍ക്ക് തനിച്ച് യാത്ര ചെയ്യാനാകില്ല, പീഡനവും കൊലപാതകവും നിത്യസംഭവം; ഇവിടുത്തെ സ്ത്രീ സംഘടനകളൊക്കെ ഉറങ്ങുകയാണോ? സ്ത്രീകള്‍ക്ക് സുരക്ഷ കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ അപഹാസ്യരാണ്, രൂക്ഷ വിമര്‍ശനവുമായി നടി ഐശ്വര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2023, 01:09 pm IST
Facebook
Twitter
WhatsAppTelegram

സ്ത്രീ സുരക്ഷയില്‍ കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നടി ഐശ്വര്യ ഭാസ്‌കരന്‍.മലയാളത്തിലെ എണ്ണം പറഞ്ഞ ചിത്രങ്ങളില്‍ അഭിനയിച്ച ഐശ്വര്യ തന്റെ യുട്യൂബ് ചാനലിലൂടെയാണ് വിമര്‍ശനത്തിന്റെ കെട്ടഴിച്ചത്. ഷൂട്ടിംഗിന് കേരളത്തില്‍ വന്നതിന് ശേഷമുള്ള അനുഭവം പങ്കുവച്ചായിരുന്നു താരത്തിന്റെ വിമര്‍ശനം. കേരളത്തില്‍ നിയമസംവിധാനങ്ങള്‍ ഇക്കാര്യങ്ങളൊന്നും വേണ്ട രീതിയില്‍ ശ്രദ്ധിച്ച് നടപടി എടുക്കുന്നില്ല എന്ന് പറയുന്നതു വളരെ മോശമാണ്. ഒരു നാട്ടില്‍ നീതി നടപ്പാക്കുകയും നീതി നല്‍കുകയും ചെയ്യുന്നില്ലെങ്കില്‍ പിന്നെ എന്തുകാര്യമെന്നും അവര്‍ ചോദിക്കുന്നു.

നരസിംഹം, ബട്ടര്‍ഫ്ളൈസ്, സത്യമേവ ജയതേ തുടങ്ങി നിരവധി മലയാളം സിനിമകളിലും തമിഴ് ഹിന്ദി തുടങ്ങി നിരവധി അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ച താരവും നടി ലക്ഷ്മിയുടെ മകളുമാണ് ഐശ്വര്യ. കേരളത്തിലിപ്പോള്‍ സ്ത്രീകള്‍ക്ക് തനിച്ച് യാത്ര ചെയ്യാനാകാത്ത സ്ഥിതിയാണ്. ഇതിനെതിരെ എന്തുകൊണ്ട് സ്ത്രീസംഘടനകളൊന്നും മുന്നോട്ട് വരുന്നില്ല. എന്ത് കൊണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ മടിക്കുന്നു. സ്ത്രീകള്‍ക്ക് സുരക്ഷ കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ അപഹാസ്യരാണെന്നും അവര്‍ പറഞ്ഞുവയ്‌ക്കുന്നു.

നടിയുടെ വാക്കുകള്‍ ഇങ്ങനെ;-‘നിങ്ങളോട് ഒരു കാര്യം പങ്കുവയ്‌ക്കാന്‍ വേണ്ടിയാണു ഞാന്‍ ഇങ്ങനെ ഒരു വിഡിയോ ചെയ്യുന്നത്. ചെറുപ്പകാലത്ത് ഞാന്‍ ഓടിക്കളിച്ചു വളര്‍ന്ന സ്ഥലമാണ് കേരളം. അവിടെയുള്ള തെരുവുകളിലും അമ്പലങ്ങളിലുമൊക്കെ ഞാന്‍ സ്ഥിരമായി പോകാറുണ്ടായിരുന്നു. പക്ഷേ കുറെ നാളുകള്‍ക്ക് ഞാന്‍ കേരളത്തില്‍ ഒരു സീരിയലിന്റെ ഷൂട്ടിങ്ങിനായി വന്നപ്പോള്‍ കേട്ട വാര്‍ത്തകള്‍ എന്നെ ശരിക്കും ഭയപ്പെടുത്തി. തുടര്‍ച്ചയായി ഷൂട്ട് കഴിഞ്ഞ് ഒരു ദിവസം അവധി കിട്ടിയപ്പോള്‍ ഞാന്‍ തിരുവനന്തപുരത്ത് അമ്പലങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം സീരിയല്‍ ചെയ്യുന്ന കമ്പനിയില്‍ അറിയിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഷൂട്ടിംഗ് ഉള്ളതുകൊണ്ട് കാര്‍ ഒന്നും ഒഴിവില്ല എന്നാണ്. അങ്ങനെ ഞാന്‍ ഓട്ടോയ്‌ക്കു പോകാന്‍ തീരുമാനിച്ചു.

രാവിലെ എന്റെ നിത്യ പൂജകള്‍ കഴിഞ്ഞ് അഞ്ചു മണിക്ക് പോവുകയാണെങ്കില്‍ അമ്പലങ്ങള്‍ സന്ദര്‍ശിച്ച് വലിയ ട്രാഫിക് തുടങ്ങുന്നതിനു മുന്‍പ് തിരിച്ചു വരാന്‍ കഴിയും. അന്ന് ഹോട്ടലില്‍ രാത്രി അത്താഴം കൊണ്ടുവന്ന റൂം ബോയിയോട് ഞാന്‍ കാര്യം പറഞ്ഞു. ഞാന്‍ അവിടെ വന്നത് മുതല്‍ എനിക്ക് സഹായത്തിനായി വരുന്ന ആളാണ് അത്. രാവിലെ ഒരു ഓട്ടോ കിട്ടാന്‍ സഹായിക്കണം എന്നും പറഞ്ഞു. ഉടന്‍ തന്നെ അവന്‍ എന്നോട് പറഞ്ഞു, ”മാഡം സ്വന്തം കാര്‍ അല്ലെങ്കില്‍ കമ്പനിയുടെ കാറും ഡ്രൈവറും ഉണ്ടെങ്കില്‍ മാത്രമേ പുറത്തു പോകാവൂ. ഒറ്റയ്‌ക്ക് എവിടെയും പോകരുത് ഇവിടെ ഒട്ടും സുരക്ഷിതമല്ല”. ഞാന്‍ ചോദിച്ചു, ”നീ എന്താണ് പറയുന്നത് ഞാന്‍ ചെറുപ്പം മുതല്‍ പോകുന്ന സ്ഥലങ്ങളാണ് ഇതൊക്കെ”. അപ്പോഴാണ് ഇവിടെ നടന്ന കുറെ കാര്യങ്ങളെക്കുറിച്ച് എന്നോട് അവന്‍ പറയുന്നത്.

”മാഡം കേരളത്തില്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ല. കേരളത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ല”. എന്നിട്ട് അവന്‍ എന്നോട് ഭയപ്പെടുത്തുന്ന ചില കഥകള്‍ പറയുകയായിരുന്നു. സ്ത്രീകള്‍ കൊല്ലപ്പെടുന്ന സംഭവം, പൊലീസുകാരനായ ഭര്‍ത്താവ് മൂലം പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നത്തിനു കാരണമായത്, സ്ത്രീധന പ്രശ്നങ്ങള്‍ മൂലം പെണ്‍കുട്ടികളെ കൊല്ലുന്നതും ആത്മഹത്യ ചെയ്യപ്പെടുന്നതും. ഇങ്ങനെയുള്ള കാര്യങ്ങള്‍ ഞാനും ചാനലുകളില്‍ കണ്ടിരുന്നു. ഈ സംഭവങ്ങള്‍ അങ്ങേയറ്റം ഭയാനകമാണ്. അതുകൊണ്ട് കേരളത്തില്‍ എനിക്ക് വിശ്വാസമുള്ള എന്റെ സ്വന്തം ഡ്രൈവര്‍ക്കൊപ്പം അല്ലെങ്കില്‍ എനിക്ക് സ്വന്തമായി കാറോ വാഹനമോ രണ്ട് അംഗരക്ഷകരോ ഇല്ലെങ്കില്‍ കുട്ടിക്കാലം മുതല്‍ ഞാന്‍ സന്ദര്‍ശിച്ച ഈ ക്ഷേത്രങ്ങളിലൊന്നും എനിക്ക് പോകാന്‍ കഴിയില്ലെന്ന് അവന്‍ എന്നോട് പറയുകയായിരുന്നു.

എനിക്ക് തമിഴ്നാട്ടില്‍ സ്വന്തമായി ഒരു കാര്‍ ഇല്ല, പിന്നെ എന്തിന് കേരളത്തില്‍ ഒരു കാര്‍ സ്വന്തമാക്കണം. പണ്ടൊരിക്കല്‍ ഞാന്‍ ഷൂട്ടിംഗ് ആവശ്യമായി തിരുവല്ലയിലായിരിക്കുമ്പോള്‍ ബസ് സ്റ്റോപ്പിലേക്കുള്ള റോഡില്‍ വച്ച് ഒരു ആണ്‍കുട്ടി വന്ന് കാമുകിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച സംഭവം നടന്നിട്ടുണ്ട്. സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകളെ എവിടെ എന്നാണ് ഞാന്‍ ചോദിക്കുന്നത്. സ്ത്രീകള്‍ക്ക് കേരളത്തില്‍ തനിച്ച് യാത്ര ചെയ്യാന്‍ പറ്റാത്തത് ഭയാനകമാണ്. ഏത് തരത്തിലുള്ള സുരക്ഷയെക്കുറിച്ചാണ് നിങ്ങള്‍ പറയുന്നത്, എല്ലാ സ്ത്രീ സംഘടനകളും എവിടെയാണ്.

ഞാന്‍ അവനോടു ചോദിച്ചു എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നത്. അവന്‍ പറഞ്ഞത് അങ്ങനെയൊരു സര്‍ക്കാരാണ് ഇപ്പോള്‍ ഇവിടെ ഭരിക്കുന്നത്. ആളുകള്‍ വോട്ടു ചെയ്തു വിജയിപ്പിച്ച സര്‍ക്കാര്‍ ഇതൊന്നും കാര്യമാക്കുന്നില്ല. എങ്കില്‍ പിന്നെ എന്തിനാണ് വോട്ട് ചോദിച്ച് വരുന്നത്. നിങ്ങളെ വോട്ട് ചെയ്തു വിജയിപ്പിച്ചവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നത് നിങ്ങളുടെ കടമയാണ്. പെണ്‍കുട്ടികള്‍ സ്‌കൂള്‍ കഴിഞ്ഞു തിരിച്ചു വരുന്നത് വരെ ഞങ്ങള്‍ക്ക് പേടിയാണ് മാഡം എന്നാണു ഡ്രൈവര്‍മാര്‍ എന്നോട് പറയുന്നത്. ഇതെല്ലാം കേട്ടിട്ട് എനിക്ക് തന്നെ പേടിയായി. ഞാന്‍ എന്റെ മകളോട് പറഞ്ഞു, ”എന്റെ ചെറുപ്പകാലത്ത് ഞാന്‍ വളരെ സുരക്ഷിതയായി യാത്ര ചെയ്തിരുന്ന സ്ഥലത്താണ് ഇപ്പോള്‍ ഇറങ്ങി നടക്കാന്‍ കഴിയാതായി” എന്ന് പറയുന്നതെന്ന്. നീതിയും ന്യായവും കേരളത്തില്‍ നടപ്പാക്കപ്പെടും എന്നുതന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കാരണം കേരളത്തിന്റെ പേര് ദൈവത്തിന്റെ സ്വന്തം നാട് എന്നാണ്.”ഐശ്വര്യ പറഞ്ഞു.

Tags: actressgovtprotectionkeralaslamsandSpeaksaboutwomen
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies