സിനിമാ പ്രേമികളും ധനുഷ് ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് ഇത്. സിനിമയുടെ അപ്ഡേറ്റിനായി ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ടീസർ ജൂലൈ 28-ന് പുറത്തുവിടും എന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. താരത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി കൊണ്ടാണ് ടീസർ തീയതി പങ്കുവെച്ചിരിക്കുന്നത്.
ജൂലൈ 28-ന് വെളുപ്പിനെ 12 മണിക്കാണ് ടീസർ പുറത്തിറങ്ങുക. യുദ്ധക്കളത്തിൽ തോക്കുമായി നിൽക്കുന്ന ധനുഷിനെയാണ് പോസ്റ്ററിൽ കാണുന്നത്. 1930-40 കാലഘട്ടത്തിലെ കഥയായിരിക്കും സിനിമയിൽ പറയുക. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ചിത്രത്തിൽ ധനുഷ് ഇരട്ട വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാര്‍, തെലുങ്ക് താരം സുന്ദീപ് കിഷന്, പ്രിയങ്കാ മോഹന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
The #CaptainMillerTeaser Rage begins at 12:01AM , JULY 28th 🔥🥁
THE D DAY #CaptainMiller 🤗@dhanushkraja @ArunMatheswaran @NimmaShivanna @sundeepkishan @gvprakash @priyankaamohan @saregamasouth pic.twitter.com/MAncriQDvh
— Sathya Jyothi Films (@SathyaJyothi) July 26, 2023
“>
മദൻ കർക്കിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും ശ്രേയസ് കൃഷ്ണ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ദിലീപ് സുബ്ബരായനാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി.ജി. ത്യാഗരാജനാണ് ചിത്രം നിർമ്മിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തിലുള്ള ഒരു ആക്ഷന്‍-അഡ്വഞ്ചര്‍ ഡ്രാമയായാണ് ചിത്രം പുറത്തിറങ്ങുക.
Comments