കോട്ടയം: ടാങ്കർ ലോറി ചായക്കടയിൽ ഇടിച്ചു കയറി അപകടം. കോട്ടയം പാമ്പാടി എട്ടാം മൈലിലാണ് സംഭവം. അപകടത്തിൽ അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു. വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. നിയന്ത്രണം വിട്ട ലോറി റോഡിന് മറുവശത്തുള്ള കടയിൽ ഇടിച്ച് കയറുകയായിരുന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം തിരുവനന്തപുരത്ത് കുന്നിന് മുകളിൽ നിന്നും കാർ താഴേക്ക് വീണ് അപകടം സംഭവിച്ചു. കുന്നിന് മുകളിൽ നിന്ന് ഇറങ്ങുമ്പോൾ നിയന്ത്രണം വിട്ട് കാർ 50 അടി താഴ്ചയിൽ കടൽത്തീരത്തേക്ക് വീണാണ് അപകടമുണ്ടായത്. വർക്കലയിലായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന നാല് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറ് പാറകളിൽ തട്ടി കറങ്ങിയാണ് കടൽത്തീരത്ത് വീണത്.
Comments