സൈബർ സഖാക്കളുടെ വ്യാജപ്രചരണം പൊളിയുന്നു; റേഷൻ കാർഡുകൾ വർദ്ധിച്ചതോടെ ഭക്ഷ്യധാന്യ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചെന്ന ആരോപണം തെറ്റെന്ന് തെളിയിച്ച് വിവരാവകാശ രേഖ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സൈബർ സഖാക്കളുടെ വ്യാജപ്രചരണം പൊളിയുന്നു; റേഷൻ കാർഡുകൾ വർദ്ധിച്ചതോടെ ഭക്ഷ്യധാന്യ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചെന്ന ആരോപണം തെറ്റെന്ന് തെളിയിച്ച് വിവരാവകാശ രേഖ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2023, 07:58 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡുകളിൽ വർദ്ധനവുണ്ടായതോടെ ഭക്ഷ്യധാന്യ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചുവെന്ന ഇടത് പ്രചാരണങ്ങൾക്ക് തിരിച്ചടിയായി വിവരാവകാശ രേഖ പുറത്ത്. കൃത്യമായ വിഹിതം കേരളത്തിന് വേണ്ടി കേന്ദ്രം നൽകുന്നുണ്ടെന്ന വിവരാവകാശരേഖയാണ് പുറത്തു വന്നിരിക്കുന്നത്. ഇതിന് പുറമേ കേന്ദ്ര വിഹിതത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത് എന്ന് തെളിയിക്കുന്ന രേഖകളും ഉണ്ട്.

ഓണം എത്താറായപ്പോൾ കേന്ദ്രത്തിൽ നിന്ന് ഉൾപ്പെടെ ലഭിക്കുന്ന ഭക്ഷ്യധാന്യത്തെ ചൊല്ലിയാണ് ഇടത് അനുകൂലികൾ വ്യാജപ്രചരണം നടത്തുന്നത്. കൃത്യസമയത്ത് കത്ത് നൽകാതെ ഇടതുസർക്കാർ വീഴ്ച വരുത്തിയിട്ടും കേന്ദ്രം കേരളത്തിന് ഭക്ഷ്യധാന്യം വെട്ടിക്കുറയ്‌ക്കുന്നു എന്നായിരുന്നു ആരോപണം. ഇതിന് തിരിച്ചടിയാണ് നിലവിൽ പുറത്തുവന്നിരിക്കുന്ന വിവരാകാശ രേഖ. കേന്ദ്രസർക്കാർ കേരളത്തിന് ലഭ്യമാകേണ്ട വിഹിതം കൃത്യമായി നൽകുന്നുണ്ടെന്ന് ഇതിൽ വ്യക്തമാക്കുന്നു.

2020 മുതൽ 23 വരെ കേന്ദ്രം നൽകിയ വിഹിത രേഖകളാണ് വിവരാവകാശത്തിൽ ഉള്ളത്. 2020 – 21 കാലയളവിൽ മാത്രം 11,36,800 മെട്രിക് ടൺ അരിയാണ് കേന്ദ്രം കേരളത്തിനായി നൽകിയത്. 2021 – 22 കാലയളവിൽ 11,60,055 മെട്രിക് ടൺ ആയി കേന്ദ്രം വർദ്ധനവ് വരുത്തിയിരുന്നുവെന്ന് കേരളം തന്നെ സമ്മതിക്കുന്നു. 2022 – 23 കാലയളവിൽ കേരളത്തിലെ വിവിധ വിഭാഗം കാർഡുടമകൾക്ക് ഉൾപ്പെടെ നൽകാനായി 12,11,034 മെട്രിക് ടൺ അരി നൽകി. ഇതിന് പുറമേ ഗോതമ്പ് ലഭ്യമാക്കുന്നതിനും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതിനിടെയാണ് ഭക്ഷ്യധാന്യം നൽകുന്നതിൽ കുറവ് വരുത്തുന്നുവെന്ന വ്യാജ പ്രചരണം സമൂഹമാദ്ധ്യമങ്ങളിൽ നടത്തുന്നത്.

Tags: CPMcentral governmentration card
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies