മലയാളി പൊളിയല്ലെ...! പ്രതിദിനം കുടിച്ച് സർക്കാർ ഖജനാവിന് നൽകുന്നത് 50-കോടി; രണ്ടുവർഷത്തിനിടെ മലയാളി അകത്താക്കിയത് 31,912-കോടിയുടെ വിദേശമദ്യം; ദിനംപ്രതി സേവിക്കുന്നത് ആറ് ലക്ഷത്തോളം ലിറ്റർ; പ്രതിമാസ നികുതി 1,022-കോടിയിലധികം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മലയാളി പൊളിയല്ലെ…! പ്രതിദിനം കുടിച്ച് സർക്കാർ ഖജനാവിന് നൽകുന്നത് 50-കോടി; രണ്ടുവർഷത്തിനിടെ മലയാളി അകത്താക്കിയത് 31,912-കോടിയുടെ വിദേശമദ്യം; ദിനംപ്രതി സേവിക്കുന്നത് ആറ് ലക്ഷത്തോളം ലിറ്റർ; പ്രതിമാസ നികുതി 1,022-കോടിയിലധികം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2023, 11:02 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം; കുടിച്ച് കുടിച്ച് സർക്കാർ ഖജനാവ് നിറയ്‌ക്കാൻ മത്സരിച്ച് കേരളീയർ. ഞെട്ടിക്കുന്ന കണക്കുകളാണ് വിവരാവകാശ രേഖയിലൂടെ പുറത്തുവന്നത്. ബെവ്‌കോ കണക്കുപ്രകാരം രണ്ട് വർഷത്തിനിനിടെ മലയാളികൾ പ്രതിദിനം കുടിച്ചുതീർക്കുന്ന മദ്യത്തിൽ ഒരു ലക്ഷം ലിറ്ററിന്റെ വർദ്ധനവുണ്ടായെന്ന് വ്യക്തമാവുന്നു. പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ ഹരിദാസിന് ലഭിച്ച വിവരാവകാശ രേഖ പ്രകാരമുള്ള മറുപടിയിലാണ് മലയാളിയുടെ ഈ മദ്യപാന കണക്കുകൾ ലഭ്യമായത്. അതേസമയം 2022 സെപ്തംബർ വരെ വിമുക്തി പദ്ധതിക്കായി സർക്കാർ ചെലവിട്ടതാകട്ടെ വെറും 44-കോടി രൂപയാണ്.

പ്രതിദിനം 50 കോടിയോളം രൂപ വിലവരുന്ന ആറു ലക്ഷം ലിറ്റർ മദ്യമാണ് മലയാളികൾ അകത്താക്കുന്നത്. 2021ൽ ബെവ്കോ നൽകിയ കണക്കുപ്രകാരം പ്രതിദിന വിൽപ്പന അഞ്ചുലക്ഷം ലിറ്ററായിരുന്നെങ്കിൽ 2023 മേയ് വരെയുള്ള കണക്കുപ്രകാരം മദ്യത്തിന്റെ വിൽപ്പന പ്രതിദിനം ആറുലക്ഷം ലിറ്ററായി ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ രണ്ടുവർഷത്തിനിടെ മലയാളികൾ കുടിച്ചത് 31,912 കോടിയുടെ വിദേശമദ്യം, 41,68,60,913 ലിറ്റർ. 2021 മേയ് മുതൽ 2023 മേയ് വരെയുള്ള കണക്കാണിത്. 3051കോടി വിലവരുന്ന 16,67,23,621 ലിറ്റർ ബിയറും വൈനും ഈ കാലയളവിൽ വിറ്റുപോയി. പ്രതിദിനം കുടിച്ചുതീർക്കുന്നത് 4.36 കോടി വിലവരുന്ന 2,38,189 ലിറ്റർ ബിയറും വൈനും. സംസ്ഥാന സർക്കാരിന് ഈ കാലയളവിൽ നികുതി ഇനത്തിൽ മാത്രം ബെവ്കോ നൽകിയത് 24,539.72കോടി രൂപയാണ്. രാശരി രണ്ടുലക്ഷത്തിലധികം ലിറ്റർ ബിയറും വൈനും പ്രതിദിനം ഉപയോഗിക്കുന്നു.

ബെവ്‌കോയുടെ ലാഭ, നഷ്ട കണക്കുകൾ ഇങ്ങനെ (തുക കോടിയിൽ) 2015-16-ലാഭം-42.55, 206-17-ലാഭം-85.46, 2017-18-ലാഭം-106.75, 2018-19-നഷ്ടം-41.95, 2020-21-ഓഡിറ്റ് പൂർത്തിയായിട്ടില്ല.2021-22 ഓഡിറ്റും നടക്കുന്നുണ്ട്. ഇത് കൂടി പൂർത്തിയാകുന്നതോടെ കണക്കുകൾ ഇനിയും വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. 2015-16 മുതൽ 2018-19 വരെ ബിവറേജസ് കോർപ്പറേഷൻ ലാഭത്തിലായിരുന്നു. 2019-20ൽ നഷ്ടത്തിലായി, 2015-16ലെ 42.55 കോടിയുടെ ലാഭം 18-19 ആയപ്പോഴേക്ക് 113.13 ആയി ഉയർന്നു. 2019-20ൽ 41.95 കോടിയുടെ നഷ്ടത്തിലായിരുന്നു ബെവ്കോ എന്നുമാണ് മറുപടി.

 

Tags: ALCOHOLkeralaincreasedinof
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies