ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ സിയാങ് ജില്ലയിലെ പാംഗിൻ പട്ടണത്തിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഇന്ന് രാവിലെ 8.50-ഓടെയാണ് ഭൂചലനം ഉണ്ടായത്. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് എൻസിഎസ് അറിയിച്ചു.
ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സമൂഹം പരിഭ്രാന്തരാകേണ്ടതില്ലെന്നും എൻസിഎസ് കൂട്ടിച്ചേർത്തു. ജൂലൈ 22-ന്, അരുണാചൽ പ്രദേശിലെ തവാങ്ങിൽ റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചിരുന്നു.
Comments