പട്ന : ദേശീയ പതാകയെ അപമാനിച്ചതായി പരാതി . പട്ന ബിഹാറിലെ മുസാഫർപൂരിലാണ് ത്രിവർണ്ണപതാകയിൽ അശോകചക്രത്തിന് പകരം ചന്ദ്രക്കല പതിച്ചത് . ബരിയാർപൂർ ഒപി ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഖാലിക്നഗർ ഗൗരിഹാർ പഞ്ചായത്തിലെ വാർഡ് 4-ൽ റോഡരികിൽ സ്ഥാപിച്ച ത്രിവർണ്ണ പതാകയിൽ അശോകചക്രത്തിനു പകരം ചന്ദ്രനക്ഷത്രമാണ് ചേർത്തിരിക്കുന്നത് . പതാക ഉയർത്തുന്നതിന്റെ വീഡിയോയും ഫോട്ടോയും പുറത്ത് വന്നിട്ടുണ്ട് .
ത്രിവർണ പതാകയുടെ ചിത്രവും വീഡിയോയും പുറത്തുവന്നതോടെ അന്വേഷണം ആരംഭിച്ചതായി ബരിയാർപൂർ പോലീസ് ചാന്ദ്നി പറഞ്ഞു. വികൃതമായ പതാക ഉയർത്തിയ കേസാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ചിത്രം ശരിയാണെന്ന് കണ്ടെത്തിയതായും നിയമനടപടി സ്വീകരിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി . പതാക അധികൃതർ സീൽ ചെയ്തു.
അതേസമയം മുഹറം ദിനത്തിൽ ബിഹാറിലുടനീളം പോലീസും ഭരണകൂടവും ജാഗ്രതയിലാണ്. മുഹറം പ്രമാണിച്ച് സംസ്ഥാനത്ത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പട്ന, നളന്ദ, റോഹ്താസ്, ഭഗൽപൂർ, സിവാൻ, ദർഭംഗ എന്നിവിടങ്ങളിൽ ആറ് കമ്പനി അർദ്ധസൈനിക സേനയെ വിന്യസിച്ചിട്ടുണ്ട്.
Comments