കണ്ണൂർ ; സിൽവർ ലൈൻ പദ്ധതിയുമായി കേരളം തൽക്കാലം മുന്നോട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം മാത്രം വിചാരിച്ചാല്‍ നടപ്പാവില്ല . കേന്ദ്രം ഇപ്പോൾ അനുകൂല നിലപാടല്ല സ്വീകരിക്കുന്നത്. കേന്ദ്രാനുമതിക്കായി കാത്തിരിക്കുകയാണെന്നും പദ്ധതിയുമായി കേരളത്തിന് ഒറ്റയ്ക്കു മുന്നോട്ടു പോകാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാട്യം ഗോപാലൻ സ്മാരക പഠന ഗവേഷണ കേന്ദ്രവും ജില്ലാ ലൈബ്രറി കൗൺസിലും ചേർന്നു നടത്തുന്ന വികസന സെമിനാറിന്റെ ഓപ്പൺ ഫോറത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒരുകാലത്ത് പദ്ധതിക്ക് കേന്ദ്രം അനുമതി നൽകേണ്ടി വരും. വേഗമുള്ള റെയിൽ സഞ്ചാരം ജനം ആഗ്രഹിക്കുന്നുണ്ട്. വന്ദേഭാരത് വന്നപ്പോള്‍ നല്കിയ സ്വീകരണം ജനമനസിന്റെ പ്രതിഫലനമാണ് . കേരളത്തിന്റെ വേഗയാത്രയുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല. സിൽവർ ലൈൻ ഇടത് സർക്കാർ മാത്രം വിചാരിച്ചാൽ നടപ്പാക്കാൻ കഴിയില്ല. കേന്ദ്രം ഇപ്പോൾ അനുകൂലമായി പ്രതികരിക്കുന്നില്ല. ജനങ്ങൾക്ക് എൽഡിഎഫിൽ വിശ്വാസമുണ്ട്. ഈ ജനമനസ്സിനെ അട്ടിമറിക്കാൻ ശ്രമം നടക്കുകയാണെന്നും പിണറായി പറഞ്ഞു .
Comments