തിരുവനന്തപുരം: സംസ്ഥാനത്തെ ക്ലാസ് ഫോർ ജീവനക്കാരുടെ പെൺമക്കളുടെ വിവാഹത്തിന് നൽകുന്ന വായ്പ ധനസഹായത്തിൽ വർദ്ധനവ് വരുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ക്ലാസ് ഫോർ ജീവനക്കാർക്ക് നിലവിൽ ഒന്നരലക്ഷം രൂപയാണ്. ഇതാണ് മൂന്ന് ലക്ഷമായി ഉയർത്തിയത്.
കൂടാതെ പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ പെൺമക്കൾക്കുള്ള വിവാഹ വായ്പ ധനസഹായം നിലവിലുള്ള ഒരു ലക്ഷം രൂപയിൽ നിന്ന് ഒന്നര ലക്ഷം രൂപയായും ഉയർത്തുവാൻ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.
Comments