ശരീരമാകെ എപ്പോഴും വേദന, ഒരു കാരണവുമില്ലാത്ത ക്ഷീണം; ശരീരത്തെ ബാധിച്ചിരിക്കുന്ന ഈ രോഗത്തെ കുറിച്ച് അറിയാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശരീരമാകെ എപ്പോഴും വേദന, ഒരു കാരണവുമില്ലാത്ത ക്ഷീണം; ശരീരത്തെ ബാധിച്ചിരിക്കുന്ന ഈ രോഗത്തെ കുറിച്ച് അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2023, 05:19 pm IST
FacebookTwitterWhatsAppTelegram

ജീവിതശൈലിയിലുള്ള മാറ്റം നിരവധി രോ​ഗങ്ങളെയാണ് ക്ഷണിച്ച് വരുത്തുന്നത്. ഇത്തരത്തിൽ ഇന്നത്തെ സമൂഹത്തില്‍ കൂടുതലായി കണ്ടുവരുന്നതും ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതുമായ രോഗാവസ്ഥയാണ് ഫൈബ്രോമയാള്‍ജിയ. കേരളത്തില്‍ രണ്ടുമുതല്‍ മൂന്നു ശതമാനംവരെ വ്യക്തികളില്‍ ഫൈബ്രോമയാള്‍ജിയ കാണപ്പെടുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. സാധാരണയായി പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ഒമ്പത് മടങ്ങ് കൂടുതല്‍ ഈ രോ​ഗം കണ്ടുവരുന്നു. 20 മുതല്‍ 50 വയസ്സുവരെ പ്രായമുള്ള സ്ത്രീകളിലാണ് ഫൈബ്രോമയാള്‍ജിയ കൂടുതലായി കാണപ്പെടുന്നത്.

ശരീരമാകെ വേദന പടരുന്ന ഒരു രോഗമാണ് ഫൈബ്രോമയാള്‍ജിയ. ഈ രോ​ഗം ബാധിച്ചവർക്ക് പേശികളിലും എല്ലുകളിലും കടുത്ത വേദനയും ശരീര തളർച്ചയും അനുഭവപ്പെടുന്നു. ഫൈബ്രോയാള്‍ജിയയെ ഒരു രോഗമായി വിശേഷിപ്പിക്കുന്നതിനെക്കാളും പല പ്രശ്നങ്ങളുടെയും സമന്വയമായാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. മാനസികസമ്മർദ്ദം, മറ്റ് ചില ആരോഗ്യപ്രശ്നങ്ങള്‍, ജീവിതത്തില്‍ വന്നുചേരുന്ന മാറ്റങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങളും ഫൈബ്രോയാള്‍ജിയയിലേക്ക് നയിക്കും.

ശരീര വേദനയാണ് ഫൈബ്രോമയാള്‍ജിയയുടെ പ്രധാന ലക്ഷണം. രോ​ഗം സന്ധികളെ ബാധിക്കുന്നില്ലെങ്കിലും കുത്തിത്തറയ്‌ക്കുന്ന വേദന, പേശിവേദന, കോച്ചിപ്പിടിത്തം, പെട്ടെന്നുള്ള ക്ഷീണം, കാലുകളിലേക്ക് വ്യാപിക്കുന്ന രീതിയിലുള്ള നടുവേദന, കഴുത്ത്, തോള്‍ എന്നീ ഭാഗങ്ങളിലുള്ള അസഹ്യമായ വേദനയും ഈ ​രോ​ഗം ബാധിച്ചവരിൽ കാണപ്പെടുന്നു. ഇത് കൂടാതെ, മൈഗ്രേന്‍പോലുള്ള തലവേദന, അമിതമായ ഉത്കണ്ഠ വിഷാദം. വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍, ഓര്‍മക്കുറവ്, കൈകള്‍ക്കും കാലുകള്‍ക്കും മരവിപ്പ് ഇവയും ഫൈബ്രോമയാള്‍ജിയയുടെ ലക്ഷണമാണ്.

ഫൈബ്രോമയാൾജിയയ്‌ക്ക് പ്രതിവിധി ഇല്ലെങ്കിലും, ഗുണനിലവാരമുള്ള ചികിത്സയിലൂടെ വേദനയിൽ നിന്ന് കാര്യമായ ആശ്വാസം നൽകാനാവും. മരുന്നും ചികിത്സയും കൊണ്ട് രോഗ ലക്ഷണങ്ങളുടെ തീവ്രത കുറയ്‌ക്കാൻ കഴിയും. വേദന സംഹാരികൾ, ആൻ്റി ഡിപ്രസന്റുകൾ എന്നിവയൊക്കെ പൊതുവിൽ രോഗികൾക്ക് നൽകാറുണ്ട്. ആരോഗ്യകരമായ ഭക്ഷണം കഴിച്ചും വ്യായാമം ചെയ്തും ജീവിതശൈലി മെച്ചപ്പെടുത്തിയും കൃത്യമായ പരിചരണത്തിലൂടെ രോഗത്തിൽ നിന്നും മുക്തിയും നേടാൻ കഴിയും.

ഫൈബ്രോമയാൾജിയ ഉള്ള ആളുകൾക്ക് പകൽ ക്ഷീണവും രാവിലെ മയക്കവും അനുഭവപ്പെടാറുണ്ട്. രാത്രിയിൽ കോഫി ഒഴിവാക്കി, മുറി തണുത്തതും സുഖപ്രദവുമായ താപനിലയിൽ സൂക്ഷിക്കുക, ഉറങ്ങുന്നതിനുമുമ്പ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഓഫ് ചെയ്യുക എന്നിവയിലൂടെ ഒരാൾക്ക് ഉറക്ക രീതി മെച്ചപ്പെടുത്താം.

ഫൈബ്രോമയാൾജിയയ്‌ക്ക് വ്യായാമം വെല്ലുവിളിയാകുമെങ്കിലും, സജീവമായ ഒരു ജീവിതശൈലി നിലനിർത്തുന്നത് ഈ അവസ്ഥ നിയന്ത്രിക്കാനുള്ള മികച്ച മാർഗമാണ്. ഒരാൾ കഠിനമായ പ്രവർത്തനങ്ങൾ നടത്തേണ്ടതില്ല. നീന്തുകയോ, ഉലാത്തുകയോ തുടങ്ങിയ വ്യായാമ രീതികൾ ശീലിക്കുന്നതുപോലും ഗുണം ചെയ്യും. ക്രമേണ വർക്കൗട്ടുകളുടെ ദൈർഘ്യവും തീവ്രതയും വർദ്ധിപ്പിക്കുക. മസിൽ ഗ്രൂപ്പുകളെ ശക്തിപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങൾ ഉൾപ്പെടുന്ന ഫിസിക്കൽ തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി പോലുള്ള സൈക്കോതെറാപ്പി എന്നിവയും ഇത്തരം കേസുകളിൽ രോഗികൾക്ക് നൽകാറുണ്ട്.

Tags: SUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies