നൂറ്റാണ്ടുകൾ പഴക്കമുള്ള ഫ്‌ളൈയിംഗ് റാണി എക്‌സ്പ്രസ് എന്തുകൊണ്ടാണ് പടിഞ്ഞാറൻ റെയിൽവേയുടെ രാജ്ഞി എന്നറിയപ്പെടുന്നത്?; പേരിനെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമുള്ള ചില രസകരമായ കഥകൾ ഇതാ
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നൂറ്റാണ്ടുകൾ പഴക്കമുള്ള ഫ്‌ളൈയിംഗ് റാണി എക്‌സ്പ്രസ് എന്തുകൊണ്ടാണ് പടിഞ്ഞാറൻ റെയിൽവേയുടെ രാജ്ഞി എന്നറിയപ്പെടുന്നത്?; പേരിനെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമുള്ള ചില രസകരമായ കഥകൾ ഇതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2023, 10:50 pm IST
Facebook
Twitter
WhatsAppTelegram

അടുത്തിടെയാണ് ഫ്‌ളൈയിംഗ് റാണിയെക്കുറിച്ചുള്ള വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. രാജ്യത്തെ തന്നെ ആദ്യത്തെ ഹ്രസ്വദൂര അതിവേഗ ട്രെയിനായ ഫ്‌ളൈയിംഗ് റാണിയുടെ കോച്ചുകൾ നവീകരിച്ചുവെന്ന വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. പടിഞ്ഞാറൻ മെട്രോയുടെ രാജ്ഞി എന്നറിയപ്പെടുന്ന ട്രെയിനിന് പിന്നിലും ഒരു നൂറ്റാണ്ടിന്റെ കഥ ഒളിഞ്ഞിരിപ്പുണ്ട്.

രാജ്യത്തെ തന്നെ ആദ്യ ഡബിൾ ഡെക്കർ കോച്ചുകളുള്ള ട്രെയിനാണ് ഫ്‌ളൈയിംഗ് റാണി. ഈ ട്രെയിനിനെ അടുത്തിടെ എൽഎച്ച്ബി റേക്ക് ഉപയോഗിച്ച് ഇന്ത്യൻ റെയിൽ വേ പുനസ്ഥാപിക്കുകയായിരുന്നു. പരമ്പരാഗത റേക്കിനെ അപേക്ഷിച്ച് മികച്ച യാത്രാനുഭവവും സുരക്ഷയും പുതിയ റേക്ക് ഉറപ്പുവരുത്തുന്നുണ്ട്. ഈ ട്രെയിൻ നൂറ്റാണ്ടുകൾക്ക് മുമ്പ് ഓടി തുടങ്ങിയതിനും ഇതിന്റെ പേരിന് പിന്നിലും രസകരമായ കഥയാണ് ഒളിഞ്ഞിരിക്കുന്നത്. പശ്ചിമ റെയിൽവേയുടെ രാജ്ഞിയെന്നും ഈ ട്രെയിൻ അറിയപ്പെടുന്നു. ളരെ പെട്ടന്നായിരുന്നു ഈ ട്രെയിൻ ജനപ്രിയമായത്. മുംബൈയിലെയും സൂറത്തിലെയും ജനങ്ങൾ പ്രധാനമായും ഉപയോഗിക്കുന്ന പ്രധാന ട്രെയിനായി ഇതാ മാറി എന്നതാണ് ഇതിന് പിന്നിലെ കാരണം.

ഫ്‌ളൈയിംഗ് റാണി

അന്നത്തെ ബോംബെ സെൻട്രലിലെ ജില്ലാ സൂപ്രണ്ട് ഓഫ് ബൾസാറിന്റ (ഇന്നത്തെ വൽസാദ്) ഭാര്യയാണ് ട്രെയിനിന് ഫ്‌ളൈയിംഗ് റാണി എന്ന് പേരിടുന്നത്. 1906-ലാണ് ഫ്‌ളൈയിംഗ് റാണി എക്സ്രപ്രസ് ആദ്യ സർവീസ് ആരംഭിക്കുന്നത്. എന്നാൽ ഇടയ്‌ക്ക് വെച്ച് ഇതിന്റെ സർവീസ് നിർത്തുകയാണ് ഉണ്ടായത്. തുടർന്ന് 1950-ൽ വീണ്ടും ട്രാക്കിലിറങ്ങുകയായിരുന്നു.

ബിബി ആൻഡ് സിഐ റെയിൽവേയുടെ അന്നത്തെ ജനറൽ മാനേജർ കെപി മുശ്രൻ ആണ് ട്രെയിൻ സർവീസ് വീണ്ടും ആരംഭിക്കുമെന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് ഉറപ്പ് നൽകിയത്. 1950- നവംബർ ഒന്നിനാണ് ഫ്‌ളൈയിംഗ് റാണി എക്‌സ്പ്രസ് അതിന്റെ ഉദ്ഘാടന ഓട്ടം ആരംഭിക്കുന്നത്. അന്ന് എട്ട് കോച്ചുകളിലായി 600-ഓളം യാത്രികരെയും വഹിച്ചാണ് സൂറത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഫ്‌ളൈയിംഗ് റാണി എക്‌സ്പ്രസ് നീങ്ങിയത്. സസ്യാഹാരികൾക്കും നോൺ-വെജിറ്റേറിയൻമാർക്കുമായി ഒരു ഡൈനിംഗ് കാർ ഉൾപ്പെടെ രണ്ട്- മൂന്ന് ക്ലാസിലെ താമസസൗകര്യം ഉൾപ്പെടുത്തിയായിരുന്നു യാത്ര. ആദ്യമായി നാഷണൽ ട്രാൻസ്പോർട്ടർ മൂന്നാം ക്ലാസ് യാത്രക്കാർക്ക് റിസർവേഷൻ സൗകര്യം ഏർപ്പെടുത്തുന്നതും ഈ ട്രെയിനിലായിരുന്നു.

ഞായറാഴ്ചകളിൽ ഒഴികെ ബാക്കി എല്ലാ ദിനങ്ങളിലും ട്രെയിൻ സർവീസ് നടത്തിയിരുന്നു. പരിമിതമായ സ്റ്റോപ്പുകൾ മാത്രമുള്ള രണ്ട് നഗരങ്ങൾക്കിടയിലൂടെയുള്ള ഏറ്റവും വേഗതയേറിയ ട്രെയിനായിരുന്നു ഫ്‌ളൈയിംഗ് റാണി. ആദ്യഘട്ടത്തിൽ ബോറിവാലി, പാൽഘർ, ദഹനു, ദാമൻ, ഉദ്വാദ, വൽസാദ്, ബിലിമോറ, നവസാരി എന്നിവിടങ്ങളിൽ മാത്രമാണ് ട്രെയിൻ നിർത്തിയിരുന്നത്. പിൽക്കാലത്ത് കൂടുതൽ സ്റ്റോപ്പുകൾ ഏർപ്പെടുത്തുകയായിരുന്നു. 1965-ലാണ് ഫ്‌ളൈയിംഗ് റാണി മറ്റൊരു നാഴികക്കല്ല് കൂടി സ്വന്തമാക്കുന്നത്. രാജ്യത്തെ ചെറിയ ദൂരത്തിൽ ഓടുന്ന അതിവേഗ ട്രെയിനായി ഫ്‌ളൈയിംഗ് റാണി പേരെടുത്തു.

1978 ഡിസംബർ 18-ന് ഡബിൾ ഡെക്കർ കോച്ചുകൾ ഘടിപ്പിച്ച ആദ്യ ട്രെയിനായി ഫ്‌ളൈയിംഗ് റാണി മാറുകയായിരുന്നു. ട്രെയിനിൽ പത്ത് സെക്കൻഡ് ക്ലാസ് ഡബിൾ ഡെക്കർ കോച്ചുകൾ ആണ് അന്ന് ഉണ്ടായിരുന്നത്. ഇതിൽ ഓരോന്നിലും 148 പേർക്ക് വീതം യാത്ര ചെയ്യാനാകുമായിരുന്നു.

Tags: trainFlying Rani
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies