കേരളത്തിൽ ഏറ്റവും നന്നായി വളരുന്ന സസ്യ ഇനമാണ് വെണ്ടയ്‌ക്ക. നിലത്തോ ടെറസിലോ മണ്ണുപാകി ഇത് വളരെയെളുപ്പത്തിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കും. വെണ്ടയ്‌ക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന്‍റെ അമിതഭാരം കുറയ്‌ക്കുന്നതിനും ഇത് സഹായകമാകുന്നു. ശരീരത്തിന് ആവശ്യമുള്ള ധാതുക്കള്‍ നല്‍കുകയും കൊഴുപ്പിന്‍റെ അംശത്തെ കുറയ്‌ക്കുകയും ചെയ്യുന്നു.
വെണ്ടയ്‌ക്ക എങ്ങനെ പാകം ചെയ്താലും ഇഷ്ടമില്ലാത്ത വളരെ കുറച്ച് പേർ മാത്രമേ കാണൂ. ഇത് ഇഷ്ടമില്ലാതാകാനുള്ള ഒരൊറ്റ കാരണം അതിലെ പശപശപ്പാണ്. ഇങ്ങനെ ഒട്ടിപ്പിടിക്കുന്നതിനാൽ ചിലർ കഴിക്കാതിരിക്കും. എന്നാൽ, പശപശപ്പ് ഇല്ലാതെ കഴിക്കാനും ചില പൊടിക്കൈകൾ ഉണ്ട്. പാകം ചെയ്യുമ്പോള്‍ പാത്രത്തിലും സ്പൂണിലുമൊക്കെ ഒട്ടി പിടിക്കുമ്പോള്‍ പാകം ചെയ്യുന്നവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. വെണ്ടയ്‌ക്ക പാകം ചെയ്യുമ്പോള്‍ ഇനി മുതല്‍ അല്‍പ്പം തൈരോ നാരങ്ങ നീരോ ചേര്‍ത്താല്‍ മൊരിഞ്ഞതും ഒട്ടി പിടിക്കാത്തതുമായ വെണ്ടയ്‌ക്ക ലഭിക്കാന്‍ സഹായിക്കും.
വൈറ്റമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാത്സ്യം, അയൺ, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും അടങ്ങിയ പച്ചക്കറിയാണ് വെണ്ടയ്‌ക്ക. നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ നല്ലതാണ്. ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് വെണ്ടയ്‌ക്ക. ത്വക്ക് രോഗങ്ങള്‍ ഇല്ലാതാക്കാന്‍ വെണ്ടയ്‌ക്ക മികച്ചതാണ്.
എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വൈറ്റമിനുകളാലും മിനറലുകളാലും സമ്പുഷ്‌ടമാണ് വെണ്ടയ്‌ക്ക. ആന്‍റിഓക്‌സിഡന്‍റുകളായ ബീറ്റ കരോട്ടിന്‍, സെന്തീന്‍, ലുട്ടീന്‍ എന്നിവയുമുള്ളതിനാല്‍ കാഴ്‌ചശക്‌തി കൂട്ടാനും ഉത്തമമാണ്. വെണ്ടയ്‌ക്ക പതിവായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കാഴ്‌ചശക്‌തി മെച്ചമായി നിലനിര്‍ത്താം. വെണ്ടയ്‌ക്ക വിറ്റാമിന്‍ സി രോഗപ്രതിരോധശക്തിക്ക് കൂട്ടാന്‍ ഏറ്റവു നല്ലതാണ്.















