തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഓഗസ്റ്റ് 20-ന്; ആഘോഷപ്പൊലിമയെ വരവേൽക്കാനായി നാട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഓഗസ്റ്റ് 20-ന്; ആഘോഷപ്പൊലിമയെ വരവേൽക്കാനായി നാട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2023, 06:54 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഓഗസ്റ്റ് 20-ന് നടക്കും. തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് അത്താഘോഷയാത്ര പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ഓഗസ്റ്റ് 20-ന് രാവിലെ തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂൾ മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം മമ്മൂട്ടി ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും.

അത്തം ഘോഷയാത്രയോടനുബന്ധിച്ച് അത്തംനഗറിൽ ട്രേഡ് ഫെയറും, അമ്യൂസ്‌മെന്റ് പാർക്കും ഒരുക്കും. നിരവധി നാടൻ കലാരൂപങ്ങളും, പ്രഛന്നവേഷങ്ങളും, നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയിലുണ്ടാകും. അത്തംനഗറിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ഉച്ചയ്‌ക്ക് ശേഷം അത്തംനഗറിൽ തന്നെ സമാപിക്കും. ഘോഷയാത്രയിൽ ഇത്തവണ പുതിയ കലാരൂപങ്ങളുണ്ടായിരിക്കുന്നതാണ്. ലായം കൂത്തമ്പലത്തിൽ വിവിധ കലാപരിപാടികൾ നടത്തും. സിയോൺ ഓഡിറ്റോറിയത്തിൽ പൂക്കള മത്സരം സംഘടിപ്പിക്കും. കൺസ്യൂമർ ഫെഡിന്റെ സ്റ്റാളും അത്താഘോഷങ്ങളുടെ ഭാഗമായി തൃപ്പൂണിത്തുറയിൽ ഒരുക്കുന്നുണ്ട്. ലായം കൂത്തമ്പലത്തിൽ ഘോഷയാത്ര ദിനത്തിൽ വൈകിട്ട് കലാസന്ധ്യയുടെ ഉദ്ഘാടനവും നടക്കും.

ഓഗസ്റ്റ് മൂന്ന് മുതൽ 20 വരെ ലായം കൂത്തമ്പലത്തിൽ ചിത്ര-ശിൽപ പ്രദർശനങ്ങൾ നടത്തും. നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ വർഷമായിരുന്നു വലിയ ആഘോഷങ്ങളിലൂടെ അത്തം ഘോഷയാത്ര നടന്നത്. വിപുലമായ ആഘോഷ പരിപാടികളാണ് ഇത്തവണ ഒരുക്കുന്നതെന്ന് നഗരസഭാ ചെയർപേഴ്‌സണും, അത്താഘോഷ കമ്മിറ്റി ചെയർപേഴ്‌സണുമായ രമാ സന്തോഷ് അറിയിച്ചു.

Tags: ernakulamthrippunithura
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies