ലോകത്തിലെ മൂന്നാമത്തെ വലിയ കാർ നിർമാതാക്കളായ ഹ്യുണ്ടായി എയർ ടാക്സി രംഗത്ത് സാന്നിദ്ധ്യമറിയിക്കാൻ ഒരുങ്ങുന്നത് വർഷങ്ങൾക്ക് മുമ്പ് വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ പിന്നീട് ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും ഹ്യുണ്ടായി വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. അടുത്തിടെ ഫ്ളൈയിംഗ് കാറിനായി ഡിസൈൻ പേറ്റന്റ് ഹ്യുണ്ടായി സമർമിച്ചതോടെയാണ് എല്ലാവരും മറന്നു തുടങ്ങിയ വിഷയം ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടം നേടുന്നത്.
വിവിധ ഭൂപ്രദേശങ്ങളിൽ തടസ്സമില്ലാതെ യാത്ര ചെയ്യാനും ഗതാഗത കുരുക്കുകളിൽ നിന്നും രക്ഷനേടാനും ഹ്യുണ്ടായി തന്നെ വികസിപ്പിച്ചെടുക്കുന്ന പുതിയ സാങ്കേതികവിദ്യയാണിത്. ഡ്രോണും, ഫ്ളൈയിംഗ് കാർ എന്ന ആശയവും സംയോജിപ്പിച്ചാണ് ഈ പദ്ധതി നടപ്പിലാക്കാൻ ഹ്യുണ്ടായി ഒരുങ്ങുന്നത്. ഈ രണ്ട് സാങ്കേതികവിദ്യകൾ ഒരുമിപ്പിക്കുന്നതിലൂടെ കാറിന് സംഭവിക്കാവുന്ന വിവിധ പോരായ്മകൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് കമ്പനി വിലയിരുത്തൽ.
പുതിയ സാങ്കേതികവിദ്യകൾ പരീക്ഷിക്കുന്നതിലൂടെ പ്രകൃതി സൗഹാർദ ഇന്ധനങ്ങൾ ഉപയോഗിച്ച് വാഹനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനെ സംബന്ധിച്ച പഠനങ്ങളും ഹ്യുണ്ടായി നടത്തി വരുന്നുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Comments