വിദേശയാത്ര സ്വപ്‌നം കണ്ടു നടക്കുന്ന ഏതൊരാളും ആദ്യം പാസ്‌പോർട്ട് എടുത്തുവെയ്‌ക്കുന്നവരാവും. പാസ്‌പോർട്ടില്ലാതെ വിദേശയാത്ര സഫലമാകില്ലെന്ന് നമുക്കറിയാം. എന്നാൽ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഈ മൂന്നു പേർക്ക് പാസ്‌പോർട്ട് ഇല്ലാതെ ഏതു വിമാനത്താവളത്തേയ്‌ക്കും കയറി ചെല്ലാം. ആരൊക്കെയാണ് ആ മൂന്ന് വ്യക്തികൾ എന്നു നോക്കാം..
ചാൾസ് മൂന്നാമൻ

ബ്രിട്ടീഷ് രാജാവായ ചാൾസ് മൂന്നാമനാണ് പാസ്‌പോർട്ട് ഇല്ലാത്തൊരു വ്യക്തി. ബ്രിട്ടണിലെ ഭരണാധികാരിയുടെ പേരിലാണ് അവിടുത്തെ പൗരന്മാർക്ക് പാസ്‌പോർട്ട് അനുവദിക്കുന്നത്. അതുകൊണ്ടുതന്നെ രാജാവിനു തന്നെ പാസ്പോർട്ട് അനുവദിക്കുന്നത് ഉചിതമല്ലെന്നാണ് ബ്രിട്ടീഷ് സർക്കാരിന്റെ വാദം. ചാൾസ് രാജകുമാരന്റെ അമ്മ എലിസബത്ത് രാജ്ഞിയ്‌ക്കും പാസ്‌പോർട്ടില്ലാതെ യാത്രകൾ ചെയ്യാൻ സാധിച്ചിരുന്നു.
ജപ്പാനിലെ രാജാവും രാജ്ഞിയും

ലോകത്തിലെ ശക്തമായ പാസ്‌പോർട്ടുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടിയ രാജ്യമാണ് ജപ്പാൻ. ജപ്പാൻ പൗരന്മാർക്ക് വിസയില്ലാതെ 189 രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയും. ജപ്പാനിലെ ഇംപീരിയൽ രാജകുടുംബത്തിലെ 126ാമത് ചക്രവർത്തിയായ നറൂഹിതോക്കും ഭാര്യ ചക്രവർത്തിനി മസാക്കോക്കും പാസ്‌പോർട്ടില്ലാതെ ലോകമെമ്പാടും സഞ്ചരിക്കാൻ സാധിക്കും. തങ്ങളുടെ രാജാവിനും രാജ്ഞിയ്‌ക്കും പാസ്‌പോർട്ട് അനുവദിക്കുന്നത് ഉചിതമല്ലെന്നാണ് ജാപ്പനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വാദം.















