ശാസ്ത്രീയമായി തന്നെ! ജ്ഞാൻവാപിയിൽ സർവ്വേ ആരംഭിച്ച് പുരാവസ്തുവകുപ്പ്; സാക്ഷ്യം വഹിക്കില്ലെന്ന നിലപാടിൽ മസ്ജിദ് കമ്മിറ്റി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശാസ്ത്രീയമായി തന്നെ! ജ്ഞാൻവാപിയിൽ സർവ്വേ ആരംഭിച്ച് പുരാവസ്തുവകുപ്പ്; സാക്ഷ്യം വഹിക്കില്ലെന്ന നിലപാടിൽ മസ്ജിദ് കമ്മിറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 08:09 am IST
FacebookTwitterWhatsAppTelegram

വാരാണസി ജ്ഞാൻവാപി തർക്കമന്ദിരത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേ നടപടികൾ ആരംഭിച്ചു. സർവ്വേയ്‌ക്ക് അനുമതി നൽകിയ വാരാണസി സെഷൻസ് കോടതി ഉത്തരവ് കഴിഞ്ഞ ദിവസമായിരുന്നു അലഹബാദ് ഹൈക്കോടതി ശരിവച്ചത്. മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. അതേസമയം ഹൈക്കോടതി വിധിക്കെതിരെ പള്ളിക്കമ്മറ്റി സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

#WATCH | Varanasi, Uttar Pradesh: ASI (Archaeological Survey of India) to conduct a survey of the Gyanvapi mosque complex today; visuals from outside the Gyanvapi premises pic.twitter.com/AiPVDHrzks

— ANI UP/Uttarakhand (@ANINewsUP) August 4, 2023

വെള്ളിയാഴ്ച രാവിലെ തന്നെ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ ജ്ഞാൻവാപിയിൽ എത്തിയിരുന്നു. വാരാണസിയിലെ ഗോദൗലിയ-മൈദാഗിൻ പാതയിൽ കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് എഎസ്ഐ സർവേ ആരംഭിച്ചിരിക്കുന്നത്. 17-ാം നൂറ്റാണ്ടിൽ ക്ഷേത്രം തകർത്ത് തൽസ്ഥാനത്ത് മസ്ജിദ് നിർമ്മിച്ചിരിക്കുകയാണോ എന്നതാണ് പുരാവസ്തു വകുപ്പ് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താൻ ശ്രമിക്കുന്നത്. അതേസമയം ശാസ്ത്രീയ പരിശോധനകൾക്ക് സാക്ഷ്യം വഹിക്കില്ലെന്ന് അഞ്ജുമാൻ മസ്ജിദ് കമ്മിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. സർവ്വേ നടത്താൻ അനുമതി നൽകി സെഷൻസ് കോടതി ഉത്തരവ് നൽകിയപ്പോൾ പള്ളിക്കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇന്നലെ വന്ന കോടതി വിധി മസ്ജിദ് കമ്മിറ്റിക്ക് തിരിച്ചടിയായി. അതേസമയം ജ്ഞാൻവാപിയിൽ ക്ഷേത്രമാണോ മസ്ജിദാണോ ആദ്യം നിർമ്മിച്ചതെന്ന് കണ്ടെത്താനുള്ള പുരാവസ്തു വകുപ്പിന്റെ ശാസ്ത്രീയ പരിശോധന തുടരുകയാണ്.

Tags: ASIarchaeological survey of indiagyanvapisurveyVaranasi
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies