ബാലി സുഗ്രീവയുദ്ധം - രാമായണതത്വവിചാരം ഭാഗം 19
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ബാലി സുഗ്രീവയുദ്ധം – രാമായണതത്വവിചാരം ഭാഗം 19

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 03:57 pm IST
FacebookTwitterWhatsAppTelegram

സുഗ്രീവന് വേണ്ടി ബാലിയെ വധിക്കാം എന്ന് ശ്രീരാമനും ശ്രീരാമനുവേണ്ടി നാനാദിക്കിലും ദൂതന്മാരെ വിട്ട് സീതാന്വേഷണം നടത്താമെന്ന് സുഗ്രീവനും വാഗ്ദാനം ചെയ്തു. മണ്ണിനുവേണ്ടി ഊഴി കുഴിച്ചപ്പോൾ നിധി കിട്ടിയ അവസ്ഥയിലായിരുന്നു സുഗ്രീവൻ. ബാലിയുമായി തട്ടിച്ചു നോക്കുമ്പോൾ സ്വതേ ബലഹീനനാണ്. അനുജൻ ശ്രീരാമന്റെ ധൈര്യത്തിൽ ബാലിയെ യുദ്ധത്തിനായി വെല്ലുവിളിച്ചു. ദേവന്ദ്രൻ കൊടുത്ത മാലബാലിയും ശ്രീരാമൻ കൊടുത്ത മാല സുഗ്രീവനും ധരിച്ച് തീ പാറുന്ന പോരാട്ടം. ഇടയ്‌ക്ക് സുഗ്രീവൻ ഒന്ന് തളർന്നപ്പോൾ ശ്രീരാമൻ ബാലിക്ക് നേരെ അസ്ത്രം പ്രയോഗിച്ചു.

ശ്രീരാമന്റെ ഒളിയമ്പിനാൽ താൻ മരണവക്ത്രത്തിൽ ആണെന്ന് മനസ്സിലാക്കിയ ബാലി ശ്രീരാമനോട് പരിഭവം പറയുന്നു.

“ലങ്കാപുരത്തെ ത്രികൂടാചലത്തോടു
ശങ്ക വിഹീനം ദശാസ്യനോടുംകൂടെ
ബന്ധിച്ചു ഞാൻ അരനാഴിക കൊണ്ടു
നിന്നന്തികേ വെച്ചു തൊഴുതേനുമാദരാൽ..”

സുഗ്രീവനെക്കാൾ ബലം തനിക്കല്ലേ എന്ന അഹങ്കാരത്തോടുകൂടിയുള്ള വാക്കുകൾ കേട്ട് ശ്രീരാമൻ സമാധാനം പറഞ്ഞു. നിനക്ക് അതിനുള്ള കഴിവുണ്ടെന്ന് അറിയാം. എന്നാൽ സഹോദരപത്നിയായ രുമയെ ഭാര്യയായി സ്വീകരിച്ചു, സ്വന്തം അന്തപുരത്തിലാക്കിയതിന് ശിക്ഷ.. സഹോദര ഭാര്യയെ അമ്മയെപ്പോലെ കാണണമെന്ന് സദാചാരബോധം നിനക്ക് നശിച്ചിരിക്കുന്നു തെറ്റ് ബോധ്യപ്പെട്ട ബാലി ശ്രീരാമ പാദത്തിൽ ആശ്രയം നേടി. ശ്രീരാമദേവൻ ബാലിയുടെ ശിരസ്സിൽ തഴുകി തലോടി ഭഗവത്പാദത്തിൽ കിടന്ന് ഭഗവാന്റെ മുഖം ദർശിച്ച് ഭഗവാന്റെ തലോടൽ ഏറ്റുവാങ്ങിക്കൊണ്ട് മരിക്കാൻ ബാലിക്ക് കഴിഞ്ഞു..
ഭർത്താവിന്റെ വേർപാട് അറിഞ്ഞ് പാഞ്ഞു വന്ന ബാലീയുടെ പത്നി താര ശ്രീരാമനെ കണ്ട് പരിഭവം പറഞ്ഞു. താരക്ക് ബ്രഹ്മോപദേശം നൽകി ഭഗവാൻ അനുഗ്രഹിച്ച ആശ്വസിപ്പിച്ചു..
എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643

ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/

Tags: SUBRamayanamasamAP JayasankarRamayana Thatwavicharam
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

ശക്തി ആരാധനയ്‌ക്കും ആത്മീയ ശുദ്ധീകരണത്തിനും ഏറ്റവും അനുയോജ്യമായ സമയം; വർഷ പ്രതിപദ മുതൽ ആചരിക്കുന്ന ചൈത്ര നവരാത്രി; പ്രകൃതി പുനർജനിക്കുന്ന വസന്ത നവരാത്രിക്കാലയളവിൽ ഭഗവതിയെ ഭജിക്കുവാൻ അറിയേണ്ടത്

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക്‌ മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം

ചന്ദ്ര ഗ്രഹണത്തിന്റെ ദോഷ വശങ്ങൾ ശമിക്കാൻ ഗ്രഹണപീഡാ പരിഹാര സ്തോത്രം; അടുത്ത അമാവാസി വരെ ജപിക്കുക

Latest News

പ്രവാസിയെ ലക്ഷ്യമിട്ടെത്തിയ വന്‍ കവര്‍ച്ചാസംഘം കരിപ്പൂരില്‍ പിടിയില്‍; എയര്‍പോര്‍ട്ടിലിറങ്ങിയ മലപ്പുറം സ്വദേശിയെ കാണാനില്ലെന്നും പരാതി

ഫാൽത്തയിൽ നിന്നും മുങ്ങി നേപ്പാൾ അതിർത്തിയിൽ ഒളിവ് ജീവിതം; അഭിഷേക് ബാനർജിയുടെ കൂട്ടാളി ജഹാംഗീർ ഖാൻ അറസ്റ്റിൽ

സെൻസസ് 2027: ‘സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ; വിവരങ്ങൾ പൊതുജനങ്ങൾക്ക് സ്വയം രേഖപ്പെടുത്താം

വള്ളക്കാരുടെ ജീവൻ കാക്കേണ്ടവർ ‘വെള്ള’ത്തിൽ; ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ലൈഫ് ഗാർഡുമാർ; അബോധാവസ്ഥയിൽ ഓഫീസിൽ വീണുകിടക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഇടുക്കിയില്‍ വീണ്ടും കാട്ടാനയാക്രമണം: മകളെ സ്‌കൂളിലയക്കാന്‍ പോയ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം, മകന് പരിക്ക്

പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് ഇന്ന് അറിയാം; തിരുത്തലുകള്‍ക്ക് ജൂണ്‍ 10 വരെ സമയം

എന്ത് മനോഹര വാഗ്ദാനങ്ങൾ ?? ഒടുവിൽ വെറും ഓർഡിനറിയിൽ മാത്രം!!! കൊട്ടിഘോഷിച്ച സ്ത്രീകളുടെ സൗജന്യ യാത്ര; യൂടേൺ അടിച്ച് യുഡിഎഫ് സർക്കാർ

നീറ്റ് പരീക്ഷയില്‍ വിട്ടുവീഴ്ചയില്ല; ചോദ്യപേപ്പര്‍ നിര്‍മ്മാതാക്കള്‍ പൂര്‍ണ്ണ നിരീക്ഷണത്തില്‍, ജൂണ്‍ 21 വരെ വിദഗ്ധര്‍ ലോക്ക്ഡൗണില്‍; മൊബൈലും ഇന്റര്‍നെറ്റും ഇല്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies