2200 കദളിപ്പഴം, 22 കിലോ നെയ്യ്; ഇല്ലം നിറയ്ക്ക് 1200 ലിറ്റർ പുത്തരി പായസം; പതിനായിരം ഭക്തർക്ക് പ്രസാദയൂട്ട്; ഓണത്തേ വരവേൽക്കാനൊരുങ്ങി ഗുരുവായൂർ ക്ഷേത്രം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

2200 കദളിപ്പഴം, 22 കിലോ നെയ്യ്; ഇല്ലം നിറയ്‌ക്ക് 1200 ലിറ്റർ പുത്തരി പായസം; പതിനായിരം ഭക്തർക്ക് പ്രസാദയൂട്ട്; ഓണത്തേ വരവേൽക്കാനൊരുങ്ങി ഗുരുവായൂർ ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2023, 07:26 am IST
FacebookTwitterWhatsAppTelegram

തൃശൂർ: ഓണഘോഷങ്ങൾക്കൊരുങ്ങി ഗുരുവായൂർ ക്ഷേത്രം. തിരുവോണ ദിനത്തിൽ പതിനായിരം ഭക്തർക്ക് പ്രസാദയൂട്ട് നടത്തും. കാളൻ, ഓലൻ, മോര്, കായ ഉപ്പേരി, പപ്പടം എന്നിവയ്‌ക്ക് പുറമേ തിരുവോണ വിശേഷാൽ വിഭവമായി പഴം പ്രഥമനും ഉണ്ടാകും. രാവിലെ പത്ത് മുതലാകും ഭക്തർക്കായി പ്രസാദ് ഊട്ട് നടത്തുക. അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള പന്തലിലുമാകും പ്രസാദ ഊട്ട് നൽകുന്നത്.

ക്ഷേത്രത്തിലെ ഇല്ലം നിറ 21-ന് രാവിലെ 6.19 മുതൽ എട്ട് വരെയുള്ള മുഹൂർത്തത്തിൽ നടക്കും. തലേ ദിവസം കതിർക്കറ്റകൾ വെയ്‌ക്കുന്നതിന് ക്ഷേത്രം കിഴക്കേ നടയിൽ താൽക്കാലിക സ്റ്റേജ് ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. 23-നാണ് തൃപ്പുത്തരി. രാവിലെ 6.19 മുതൽ എട്ട് വരെയുള്ള ശുഭ മുഹൂർത്തത്തിലാകും ചടങ്ങ്. ഭക്തർക്കായി 1,200 ലിറ്റർ പുത്തരി പായസം തയ്യാറാക്കും. പുത്തരി പായസം തയ്യാറാക്കുന്നതിന് ആവശ്യമായ നാളികേരം മെഷീനിൽ ചിരകി തയ്യാറാക്കുന്നതിന് 2,64,000 രൂപയുടെയും കൈകൊണ്ട് ചിരകി തയ്യാറാക്കുന്നതിന 2,28,800 രൂപയുടെയും എസ്റ്റിമേറ്റുകൾ ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. പുത്തരി പായസം കൂടുതൽ സ്വാദിഷ്ടമാക്കുന്നതിന് 2200 കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിക്കും. തൃപ്പുത്തരി വേളയിൽ തയ്യാറാക്കുന്ന പായസം ഭക്തർക്ക് ലിറ്ററിന് 220 രൂപ നിരക്കിൽ ലഭ്യമാകും. ഒരാൾക്ക് പരമാവധി രണ്ട് ടിക്കറ്റ് ലഭിക്കും. ഉത്രാടം കാഴ്ചക്കുല സമർപ്പണം 28-ന് രാവിലെ ആരംഭിക്കും. ക്ഷേത്രത്തിനകത്ത് കൊടിമര ചുവട്ടിലാണ് കാഴ്ചക്കുല സമർപ്പണ ചടങ്ങ്.

ഓണനാളുകളിൽ ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തർക്കും ദർശനം സാധ്യമാക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. പൊതു അവധി ദിനങ്ങളിൽ വിഐപി സ്‌പെഷ്യൽ ദർശനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഓണാവധി ദിനങ്ങളിലും തുടരും. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിനങ്ങളിൽ രാവിലെ ആറുമുതൽ ഉച്ചയ്‌ക്ക് രണ്ടുവരെ സ്പെഷൽ വിഐപി ദർശനം ഉണ്ടാകില്ല. ചോറൂൺ കഴിഞ്ഞ കുട്ടികൾക്കുള്ള ദർശനവും ഈ ദിനങ്ങളിൽ ഉണ്ടാകില്ല.

Tags: guruvayoor templeonam
ShareTweetSendShare

More News from this section

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; തൃശൂരിന് ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട് , ജൂലൈ 19 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies