സ്കൂളിൽ ഹിജാബ് അനുവദിച്ചില്ല; ഹെഡ്മാസ്റ്ററുടെ ഓഫീസ് തകര്‍ത്ത് വിദ്യാര്‍ത്ഥി; ഹിജാബ് വിവാദം ആസൂത്രിതമോ?
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്കൂളിൽ ഹിജാബ് അനുവദിച്ചില്ല; ഹെഡ്മാസ്റ്ററുടെ ഓഫീസ് തകര്‍ത്ത് വിദ്യാര്‍ത്ഥി; ഹിജാബ് വിവാദം ആസൂത്രിതമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2023, 10:22 pm IST
Facebook
Twitter
WhatsAppTelegram

അഗര്‍ത്തല: കർണ്ണാടകയ്‌ക്കും മഹാരാഷ്‌ട്രയ്‌ക്കും പിന്നാലെ ത്രിപുരയിലും ഹിജാബ് വിവാദം തുടങ്ങി. യൂണിഫോം ധരിക്കാൻ ആവില്ലെന്നും ഹിജാബ്  തങ്ങളുടെ അവകാശമാണെന്നും പറഞ്ഞ്  മുസ്ലീം വിദ്യാര്‍ത്ഥിയും കൂട്ടുകാരും ചേര്‍ന്ന് ഹെഡ്മാസ്റ്ററുടെ ഓഫീസ് തല്ലി തകര്‍ത്തു.

ത്രിപുരയിലെ സെപാഹിജാല ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയമായ കൊറോയ് മുറ ഹയര‍് സെക്കന്‍ററി സ്കൂളിലാണ് സംഭവം. ഇവിടെ ഒരു കൂട്ടം വിദ്യാർത്ഥിനികൾ ഹിജാഹ് ധരിച്ച് സ്കൂളിലെത്തുകയായിരുന്നു. ഇതോടെയാണ് സ്കൂള്‍ ഹെഡ് മാസ്റ്റര്‍ പ്രശ്നത്തില്‍ ഇടപെട്ടത്. ഹിജാഹ് അനുവദിക്കാനാകില്ലെന്നും യൂണിഫോമിന്റെ ഭാ​ഗമായി തട്ടമിടുന്നതില്‍ എതിര്‍പ്പില്ലെന്നും ഹെഡ്മാസ്റ്റർ നിലപാടെടുത്തു.

തുടർന്ന് സ്കൂൾ അധ്യാപകരുടെ യോഗം ചേര്‍ന്ന ശേഷം എല്ലാ വിദ്യാർത്ഥികളോടും സ്കൂള്‍ യൂണിഫോം ധരിച്ച് വരാന്‍ നിര്‍ദേശിച്ചു. എന്നാല്‍ മുസ്ലീം പെണ്‍കുട്ടികള്‍ മാത്രം നിർദ്ദേശം അനുസരിക്കാതെ ഹിജാബ് ധരിച്ച് വന്നു. ഹിജാബ് മതവിശ്വാസത്തിന്‍റെ ഭാഗമാണെന്നും ഈ നിര്‍ദേശം പാലിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു”. അതിനിടയിലാണ് സ്കൂള്‍ ഹെഡ്മാസ്റ്ററുടെ മുറി ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥി തകര്‍ത്തത്. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണ്- സ്കൂള്‍ ഹെഡ് മാസ്റ്റര്‍ വിശദീകരിച്ചു.

രാജ്യത്ത് പൊടുന്നനെ പലയിടങ്ങളിലായി ഹിജാബ് വിഷയം പൊങ്ങി വരുന്നതിൽ കൃത്യമായ അജണ്ടയുണ്ടെന്നാണ് വിലയിരുത്തുന്നത്. വിവാദ എൻജിഒയായ ആംനസ്റ്റി ഇന്‍റര്‍നാഷണലിന്റെ പങ്കും സംശയിക്കപ്പെടുന്നു. കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന ഉടന്‍ സ്കൂളില്‍ ഹിജാബ് അനുവദിക്കുന്നത് സംബന്ധിച്ച് ധാരണയുണ്ടാക്കിയെന്ന സൂചനകൾ പുറത്ത് വരുന്നുണ്ട്. ത്രിപുരയിലെ ഹിജാബ് വിവാദത്തിന് പിന്നിലും ന്യൂനപക്ഷ വര്‍ഗ്ഗീയ സംഘടനകള്‍ക്ക് പുറമെ എന്‍ജിഒ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കും.

ഇന്ത്യയിലെ ആംനസ്റ്റിയുടെ പ്രവര്‍ത്തനങ്ങളിൽ ദുരൂഹതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. മത പരിവര്‍ത്തനം ഉള്‍പ്പെടെ മറ്റ് പല കാര്യങ്ങള്‍ക്കും ഫണ്ട് വിനിയോഗിക്കുന്നതായും സംശയം ഉയര്‍ന്നിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലും സംശയിക്കപ്പെടുന്നു. ഇതേ തുടര്‍ന്ന് ആംനസ്റ്റിയുടെ ഇന്ത്യന്‍ യൂണിറ്റിന് വിദേശഫണ്ട് സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കിയിരുന്നു.

Tags: schooltripuraGirlsHijab
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies