മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിനുള്ളിലെ കുട്ടികളുടെ വാർഡിൽ നിന്നും പാമ്പിനെ പിടികൂടി. മുൻകരുതലിന്റെ ഭാഗമായി കുട്ടികളുടെ വാർഡ് പൂട്ടുകയും ചെയ്തു. സംഭവ സമയത്ത് ആശുപത്രിയിൽ പതിനൊന്ന് കുട്ടികളാണ് ചികിത്സയിലുണ്ടായിരുന്നത്.
നേരത്തെ പെരിന്തൽമണ്ണ ജില്ലാആശുപത്രിയുടെ സർജിക്കൽ വാർഡിൽ നിന്ന് ഒരു ഡസനോളം പാമ്പുകളെ പിടി കൂടിയിരുന്നു. ജീവനക്കാരും ജില്ലാ ട്രോമ കെയർ പ്രവർത്തകരുമാണ് പാമ്പുകളെ പിടികൂടിയത്.
Comments