മുൻ പാക് ക്രിക്കറ്റർ ഇൻസമാം ഉൾ ഹഖ് പാകിസ്താൻ ടീം ചീഫ് സെലക്ടറായേക്കുമെന്ന് റിപ്പോർട്ട്. മുൻ ക്യാപ്റ്റനാണ് ഇൻസമാം ഉൾ ഹഖ്. വീണ്ടും ചീഫ് സെലക്ടറാകാൻ ഇൻസമാം സമ്മതമറിയിച്ചെന്നാണ് റിപ്പോർട്ട്. ഇതിന് മുൻപ്, 2016-നും 2019-നും ടീമിന്റെ ചീഫ് സെലക്ടറായി ഇൻസമാം പ്രവർത്തിച്ചിരുന്നു.
മിസ്ബാ ഉൾ ഹഖ് , ഇൻസമാം, മുഹമ്മദ് ഹഫീസ് എന്നിവരുൾപ്പെടെയുള്ള ക്രിക്കറ്റ് ടെക്നിക്കൽ കമ്മിറ്റി അംഗങ്ങൾ പുതിയ സെലക്ഷൻ കമ്മിറ്റിയെ കുറിച്ച് ചർച്ച ചെയ്തു വരികയാണെന്നും, ഡയറക്ടർ മിക്കി ആർതറും ഹെഡ് കോച്ച് ഗ്രാന്റ് ബ്രാഡ്ബേണും സെലക്ഷൻ കമ്മിറ്റിയുടെ ഭാഗമായി തുടരുമോ എന്നത് തീരുമാനമായിട്ടില്ലെന്നും അത് വരുന്ന ആഴ്ചയോടെ അറിയാനാകുമെന്നുമാണ് റിപ്പോർട്ട്.
പുതിയ ചീഫ് സെലക്ടറായി ഇൻസമാം മാത്രം ചുമതലയേൽക്കണോ അതോ മുഴുവൻ സെലക്ഷൻ കമ്മിറ്റിയും നവീകരിക്കണോ എന്നതിൽ ഉടൻ തീരുമാനമുണ്ടാകും. നജാം സേത്തി ക്രിക്കറ്റ് മാനേജ്മെന്റ് കമ്മിറ്റി തലവനായിരുന്ന കാലത്ത്, ആർതറും ബ്രാഡ്ബേണും ഹസൻ ചീമയും ഉൾപ്പെട്ട പുതിയ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിക്കപ്പെട്ടു. ആർതറിനെയും ബ്രാഡ്ബേണിനെയും സെലക്ഷൻ കമ്മിറ്റി നിന്ന് നീക്കം ചെയ്യുകയാണെങ്കിൽ അത് വലിയ പ്രശ്‌നങ്ങൾക്ക് വഴിവെച്ചെക്കും.
Comments