യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദിയും സംഘവും ഈ മാസം 31-ന് മുൻപായി ഭൂമിയിലേക്ക് മടങ്ങും. മുഹമ്മദ് ബിൻ റാഷിദ് ബിൻ സ്‌പേസ് സെന്റർ ഡയറക്ടർ ജനറൽ സുൽത്താൻ അൽമാരിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ബഹിരാകാശ നിലയിൽ ആറ് മാസത്തെ ദൗത്യം പൂർത്തിയാക്കിയതിന് ശേഷമാണ് സുൽത്താൻ അൽനെയാദിയും സംഘവും ഭൂമിയിലേക്ക് മടങ്ങുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ദുബായിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അൽമാരി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
എന്നാൽ നാസയുടെ ദൗത്യം ഏത് ദിവസമാണ് പൂർണമാകുന്നത് എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. സംഘം ഓഗസ്റ്റ് 24-നും 27-നും മദ്ധ്യേ ലോഞ്ച് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് അൽമാരി വ്യക്തമാക്കി. തിരികെ ഭൂമിയിലേക്ക് എത്തുന്നതിനായി ഏകദേശം ഏഴ് മുതൽ 10 വരെ ദിവസം എടുത്തേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
സുൽത്താൻ അൽ നെയാദിയുടെ തിരിച്ചുവരവ് വൻ സ്വീകരണത്തിലൂടെ ആഘോഷമാക്കാനാണ് യുഎഇയുടെ തീരുമാനം. മാർച്ച് മൂന്നിനാണ് ക്രൂ-7 ദൗത്യ സംഘം ബഹിരാകാശ നിലയത്തിൽ ചുവടുറപ്പിക്കുന്നത്. ബഹിരാകാശ നിലയത്തിൽ ഏറ്റവും കൂടുതൽ ദിവസം തങ്ങിയ ആദ്യ അറമ്പ് വംശജനെന്ന നേട്ടത്തിനൊപ്പം തന്നെ ബഹിരാകാശത്ത് ഏഴ് മണിക്കൂറോളം നടന്ന വ്യക്തിത്വമെന്ന ചരിത്രവും അദ്ദേഹം സ്വന്തമാക്കി. ബഹിരാകാശ നിലയത്തിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനും സൗരോർജ്ജ പാനൽ സ്ഥാപിക്കുന്നതിനും അദ്ദേഹത്തിന് സാധിച്ചു.
Comments