തൈര് തന്നെയല്ലേ ഇത്? കട്ടി മാത്രമല്ല, ഗുണവും കൂടുതലാണ് യോഗർട്ടിന്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തൈര് തന്നെയല്ലേ ഇത്? കട്ടി മാത്രമല്ല, ഗുണവും കൂടുതലാണ് യോഗർട്ടിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 02:13 pm IST
FacebookTwitterWhatsAppTelegram

തൈര് തന്നെയാണ് യോഗർട്ടെന്ന് തെറ്റിദ്ധരിക്കുന്നവർ കുറവല്ല. യഥാർത്ഥത്തിൽ ഇവ രണ്ടും രണ്ടാണ്. പാൽ പുളിപ്പിച്ചാണ് രണ്ടും ഉണ്ടാക്കുന്നത്. എന്നാൽ യോഗർട്ടിന് തൈരിന്റെ അത്ര പുളിയുണ്ടാവില്ല. കട്ടി കൂടുന്നതിനൊപ്പം ആരോഗ്യ ഗുണങ്ങളും കൂടുതലാണ് യോഗർട്ടിന്. തൈരിൽ ഒരു ബാക്ടീരിയ മാത്രമാണുള്ളതെങ്കിൽ യോഗർട്ടിൽ വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന രണ്ട് ഇനം ബാക്ടീരിയകളെ കൂടി കടത്തിവിടുന്നു. അതുകൊണ്ട് തന്നെ വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് യോഗർട്ട്.

ദഹനക്കേടിനും ശരീരഭാരം കുറയ്‌ക്കാനും മലബന്ധം അകറ്റാനും മികച്ചതാണ് യോഗർട്ട്. കാൽസ്യം, ഫോസ്ഫറസ്, വൈറ്റമിൻ ബി കോംപ്ലക്‌സ്, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ് യോഗർട്ട്. ഭക്ഷണശേഷം ഒരു സ്പൂൺ യോഗർട്ട് ശീലമാക്കിയാൽ ദഹന പ്രശ്‌നങ്ങൾക്ക് അറുതി വരും. ഡെസേർട്ട് രൂപത്തിലും കഴിക്കാവുന്നതാണ്. കുടലിൽ നല്ല ബാക്ടീരിയകളെ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. പ്രോബയോട്ടിക് ബാക്ടീരിയകൾ കൊണ്ട് സമ്പന്നമാണ് കുടൽ. എന്നാൽ അവയെ ആരോഗ്യകരമാക്കി വെയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് യോഗർട്ട് കഴിച്ചുതുടങ്ങാവുന്നതാണ്. കുടലിലെ ക്യാൻസർ വളർച്ചയെ നിയന്ത്രിയ്‌ക്കാനും ഇതേറെ നല്ലതാണ്.

ഇതിന്റെ കൊഴുപ്പുള്ള രൂപം കാരണം തടി കൂടും, കൊളസ്ട്രോൾ കൂടും തുടങ്ങിയ ചിന്തകൾ കാരണം ഇത് കഴിക്കാൻ മടിക്കുന്നവരുമുണ്ട്. എന്നാൽ ശരീരം തടിപ്പിയ്‌ക്കുന്ന കൊഴുപ്പല്ല ഇതിലുള്ളതെന്നാണ് സത്യാവസ്ഥ. അമിതവണ്ണം, വയറിലെ കൊഴുപ്പ്, കൊളസ്‌ട്രോൾ എന്നീ പ്രശ്നങ്ങൾ കൊണ്ട് വലയുന്നവർക്ക് ആശ്വാസമാണ് യോഗർട്ട്. പ്രോട്ടീൻ അടങ്ങിയതിനാൽ തന്നെ വിശപ്പിനെ കുറയ്‌ക്കുകയും വയറ് നിറഞ്ഞതായി തോന്നുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് പിന്നീട് നിങ്ങൾക്ക് അമിത ഭക്ഷണം എന്ന ചിന്തയേയും ശീലത്തേയും ഉപേക്ഷിക്കുന്നതിനും സാധിക്കുന്നു.എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഗുണം ചെയ്യുന്ന കാൽസ്യം യോഗർട്ടിൽ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന് സംരക്ഷണം വർദ്ധിപ്പിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരഭാരം നിലനിർത്താനും ഇത് മികച്ചതാണ്.

Tags: SUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies