ബോളിവുഡ് നടി ബിപാഷ ബസുവിനും ഭർത്താവും നടനുമായ കരൺ സിംഗ് ഗ്രോവറിനും പെൺകുഞ്ഞ് ജനിച്ചിട്ട് ഒരുവർഷമേ ആയിട്ടുള്ളു. 2022 നവംബർ 12നായിരുന്നു ഇരുവർക്കും മലാഖയെ പോലെ പെൺകുട്ടി ജനിക്കുന്നത്. ദേവിയെന്ന് പേരും നൽകി. ഇപ്പോൾ ഞെട്ടിപ്പിക്കുന്നൊരു വെളിപ്പെടുത്തലുമായി താരം രംഗത്തെത്തിയിരിക്കുകയാണ്.
നേഹ ദൂപിയയുമായി നടത്തിയ ഓൺലൈൻ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. മകൾ ദേവി ഹൃദയത്തിൽ രണ്ടു ദ്വാരവുമായിട്ടായിരുന്നു ജനിച്ചതെന്നും ഒരമ്മയ്‌ക്കും ഇത്തരത്തിലൊരു അവസ്ഥയിലൂടെ കടന്നുപോകേണ്ടി വരരുതെന്നും അവർ പറഞ്ഞു. ഇത് കേട്ടതോടെ നേഹ ദൂപിയയും ഞെട്ടി. പിന്നീട് ബിപാഷ കാര്യങ്ങൾ കണ്ണീരോടെ വിശദീകരിക്കുകയായിരുന്നു.ആദ്യം ഇത് വെളിപ്പെടുത്തരുതെന്ന് കരുതിയെങ്കിലും ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്ന അമ്മമാർക്ക് വേണ്ടി വെളിപ്പെടുത്തുകയായിരുന്നുവെന്നു അവർ പറഞ്ഞു.
‘അവൾ ജനിച്ച് മൂന്നാം ദിവസമാണ് ഞാനിതറിയുന്നത്. ഞങ്ങൾ മരവിച്ച നിലയിലായിരുന്നു.ഒരമ്മയ്‌ക്കും ഇത്തരത്തിലൊരു അവസ്ഥയിലൂടെ കടന്നുപോകേണ്ടി വരരുത്. ആദ്യം ഈ വിവരം കുടുംബവുമായി ചർച്ച ചെയ്തിരുന്നില്ല. ഞങ്ങളൊരു ശൂന്യതയിലായിരുന്നു.ആദ്യ അഞ്ചുമാസം വളരെ കഷ്ടപ്പെട്ടിരുന്നു.
‘അവളുടെ ഹൃദയത്തിലെ ദ്വാരം വലുതായിരുന്നതിൽ അത് തനിയെ മാറില്ലായിരുന്നു. ഡോക്ടർമാർ സർജറിയാണ് മുന്നോട്ട് വച്ചത്. മറ്റ് മാർഗമില്ലാത്തതിനാൽ അത് നടത്തേണ്ടിവന്നു. അതും മൂന്നാം മാസത്തിൽ. ആറുമണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയമായിരുന്നു. ഇപ്പോൾ അവളുടെ അസുഖങ്ങളെല്ലാം ഭേദമായി ഹൃദയവും സുരക്ഷിതമാണ്’- ബിപാഷ പറഞ്ഞു.
View this post on Instagram
“>
View this post on Instagram
“>
Comments