കൊല്ലം: പിണങ്ങി കഴിയുന്ന ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മാങ്കോട് ഒരിപ്പുറം കോളനി നിവാസിയായ ശോഭയ്ക്കാണ് പൊള്ളലേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കൊല്ലം ഇടത്തറ സ്വദേശി സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തു. മുഖത്തിനും കൈകൾക്കും പരിക്കേറ്റ ശോഭയെ തിരുവനന്തപുരം മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം പുരയിടത്തിന്റെ പറമ്പിൽ പുല്ല് പറിക്കുകയായിരുന്ന ശോഭയെ ഭർത്താവ് അസഭ്യം പറയുകയും റബർ ഷീറ്റിന് ഉറയൊഴിക്കുന്നതിനായി ഉപയോഗിക്കുന്ന ആസിഡ് മുഖത്തേയ്ക്ക് ഒഴിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഒരു വർഷമായി അലോഹ്യത്തിലായിരുന്ന ഇവർ വേർപിരിഞ്ഞാണ് കഴിയുന്നത്. ആസിഡ് ഒഴിച്ച സമയം ശോഭയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസി മധുവിനെയും കയ്യിൽ കിട്ടിയ കത്തി ഉപയോഗിച്ച് സന്തോഷ് ആക്രമിച്ചിരുന്നു. പരിക്കേറ്റ മധുവിനെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments