സുഖസുന്ദരമായ ഉറക്കം സ്വപ്‌നങ്ങളിൽ മാത്രമാണോ? ദേ ഇക്കാര്യങ്ങളിൽ ഒരു കണ്ണുവെച്ചാൽ മതി..! കാര്യം സിംപിൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സുഖസുന്ദരമായ ഉറക്കം സ്വപ്‌നങ്ങളിൽ മാത്രമാണോ? ദേ ഇക്കാര്യങ്ങളിൽ ഒരു കണ്ണുവെച്ചാൽ മതി..! കാര്യം സിംപിൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 10:49 pm IST
FacebookTwitterWhatsAppTelegram

നീണ്ട ഒരു ദിവസത്തെ ജോലിയ്‌ക്കും തിരക്കിനും ശേഷം ഉറക്കം അത്യാവശ്യമാണ്. പിറ്റേ ദിവസത്തേക്കും ആരോഗ്യത്തിനും ഉറക്കം കൂടിയേ തീരു. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ ശരീരത്തെയും മനസിനെയും ബാധിക്കും. മതിയായി ഉറങ്ങിയില്ലെങ്കിൽ ക്ഷീണം, ഉയർന്ന രക്തസമ്മർദ്ദം, മാനസിക സമ്മർദ്ദം, പകൽ നേരത്തെ ഉറക്കം എന്നിവയ്‌ക്ക് കാരണമാകും.

കട്ടിൽ കാണുമ്പോഴെ ഉറങ്ങി വീഴുമെന്ന് തമാശയ്‌ക്ക് പറയുമെങ്കിലും മറ്റൊരു വിഭാഗം ഉറങ്ങാനായി മണിക്കൂറുകളോളമെടുക്കുന്നു. പാട്ട് കേട്ടോ, അല്ലെങ്കിൽ സിനിമ കണ്ടോ ഉറക്കം വരാനായി കാത്തിരിക്കുന്നവർ. ഉറങ്ങാനായി പാടുപ്പെടുന്നവർ വിസ്മരിക്കുന്ന ഒരുകാര്യമാണ് അന്ന് രാത്രി കഴിച്ച ഭക്ഷണം. ചില ഭക്ഷണങ്ങൾ രാത്രിയിൽ കഴിക്കുന്നത് അനുയോജ്യമല്ലെന്നതാണ് സത്യം. ഈ പറയുന്ന ഭക്ഷണങ്ങൾ രാത്രിയിൽ ഒഴിവാക്കുന്നത് മികച്ച ഉറക്കം നൽകാൻ സഹായിക്കും.

1) എരിവുള്ള ഭക്ഷണങ്ങൾ:- ശരീരത്തിന്റെ താപനില വർദ്ധിപ്പിക്കാൻ സഹായിക്കുിന്ന ഭക്ഷണമാണ് എരിവുള്ള ഭക്ഷണങ്ങൾ. അതുകൊണ്ട് തന്നെ ഇത് രാത്രിയിൽ ശീലമാക്കുന്നത് ഉറക്കത്തെ പ്രതികൂലമായി ബാധിക്കും. ഇത് ഗ്യാസ് പോലുള്ള ദഹന പ്രശ്‌നങ്ങൾക്ക് കാരണമാകും. നെഞ്ചെരിച്ചിൽ പോലുള്ള അസ്വസ്ഥതകളാണ് മിക്കപ്പോഴും ഉറക്കം കെടുത്തുന്നത്.

2) ബ്രെഡ്:- പഞ്ചസാരയുടെ അളവ് കൂടുതലുള്ള ഭക്ഷണം രാത്രിയിൽ കഴിക്കുന്നതത്് നന്നല്ല. ഇവ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഉറക്കമില്ലാത്ത രാത്രി സമ്മാനിക്കാനും ബ്രെഡിനാകും
3) ഐസ്‌ക്രീം:– പഞ്ചസാരയുടെയും കൊഴുപ്പിന്റെയും കേന്ദ്രമാണ് ഐസ്‌ക്രീം എന്നത് ഓർമ്മിക്കേണ്ടതാണ്.
4) ചോക്ലേറ്റ്: ഇതിലടങ്ങിയിരിക്കുന്ന കഫീൻ ഉറക്ക കുറവിലേക്ക് നയിക്കും. മിൽക്ക് ചോക്ലേറ്റിൽ പഞ്ചാസാരയും ഡാർക്ക് ചേക്ലേറ്റിൽ തിയോബ്രോമിൻ എന്ന സംയുക്തവും അധികമായി ചേർന്നിട്ടുണ്ട്. ഇത് ഹൃദയമിടിപ്പ് വർദ്ധിക്കാനും കാരണമാകും.
5) വറുത്ത ഭക്ഷണങ്ങൾ: ഫ്രെഞ്ച് ഫ്രൈ, , സമൂസ, സ്പ്രിംഗ് റോൾ, ചിക്കൻ വറുത്ത വിഭവങ്ങൾ തുടങ്ങിയ വറുത്ത ഭക്ഷണങ്ങൾ രാത്രിയിൽ എന്തുവിലകൊടുത്തും ഒഴിവാക്കണം. ഉയർന്ന കൊഴുപ്പ് ഉള്ളതിനാൽ ദഹിക്കാൻ കൂടുതൽ സമയമെടുക്കുമെന്നതിനാൽ് ഉറങ്ങുമ്പോൾ അസ്വസ്ഥതയുണ്ടാക്കും.

രാത്രിയിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ

1) പാൽ:- ഒരു ഗ്ലാസ് ചൂട് പാൽ എന്നും രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് ഉറക്കം ലഭിക്കാൻ സഹായിക്കും. പാലിലുള്ള കാത്സ്യമാണ് ഉറക്കം കിട്ടാനുള്ള കാരണം. ഉറക്കത്തെ സഹായിക്കുന്ന ‘മെലാറ്റോണിൻ’ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്ന ‘ട്രിപ്‌റ്റോഫാനെ’ തലച്ചോറിലേക്ക് എത്തിക്കുന്ന പ്രവർത്തനമാണ് കാത്സ്യം ചെയ്യുന്നത്.
2) ബദാം:- മികച്ച ഉറക്കത്തിന് ബദാം കഴിക്കുന്നത് അത്യുത്തമം. മഗ്നീഷ്യത്തിന്റെ ഉറവിടമായതിനാൽ ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു.

3)മത്തൻ വിത്ത്: വറുത്തതെടുത്ത മത്തൻ വിത്ത് ഉറക്കത്തിന് സഹായിക്കുന്നു. ഇതിലുള്ള ട്രിപ്റ്റോഫാൻ, മഗ്‌നീഷ്യം, സിങ്ക് എന്നിവ മെലാറ്റോണിന്റെ ഉത്പാദനം ത്വരിതപ്പെടുത്തുന്നു.

4)വാഴപ്പഴം:- വാഴപ്പഴത്തിൽ പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നതിന് അത്യുത്തമമാണ്.

രാത്രിയിൽ  കഴിക്കേണ്ട സമയം 

ഭക്ഷണം കഴിക്കുന്ന സമയവും ഉറക്കത്തെ സ്വാധീനിക്കുന്നു. രാത്രി ഏഴ് മണിക്ക് മുൻപ് അത്താഴം കഴിക്കുകയാണ് നല്ല ആരോഗ്യത്തിനു വേണ്ടത്. രാത്രി അമിതമായി വിശപ്പ് തോന്നുകയാണെങ്കിൽ ഫ്രൂട്ട്‌സ് മാത്രം കഴിക്കാവുന്നതാണ്. ഭക്ഷണം കഴിക്കുന്നതിനും ഉറങ്ങുന്നതിനും ഇടയിൽ മൂന്ന മണിക്കൂർ ഇടവേള നിലനിർത്തണം. ഇത് ഭക്ഷണം വേഗത്തിൽ ദഹിപ്പിക്കാൻ സഹായിക്കുന്നു. ഭക്ഷണം കഴിച്ചയുടൻ ഉറങ്ങാൻ പോകുന്നവർക്ക് പെട്ടെന്ന് തടി കൂടാനും പല രോഗങ്ങൾക്കും ഇരയാകാനും സാധ്യതയുണ്ട്.

Tags: sleepSUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies