വാഹനമേഖലയിൽ വൻ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വരവും മേഖലയിൽ വമ്പൻ മാറ്റങ്ങൾക്ക് കാരണമായി. ജൂലൈ മാസത്തെ കണക്ക ുകൾ പ്രകാരം കാർ വിപണിയിൽ 3.1 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം മാത്രം രാജ്യത്ത് വിറ്റഴിഞ്ഞത് 3,52,492 യൂണിറ്റ് വാഹനങ്ങളാണ്. ജൂണിൽ ഇത് 3,41,971 യൂണിറ്റുകളായിരുന്നു. മികച്ച കാര്യക്ഷമതയും ഗുണമേന്മയുമുള്ള വാഹനങ്ങൾ വാഹനപ്രേമികൾ കയ്യടക്കുന്നുവെന്നതിന്റെ നേർചിത്രമാണിത്.
അധികവും സ്വന്തമാക്കിയ കാറുകളിൽ പ്രഥമ സ്ഥാനം മാരുതി സുസുക്കിയ്ക്കാണ്. പത്ത് കാറുകളുടെ പട്ടിയ പരിശോധിക്കുമ്പോൾ അവയിൽ എട്ടും മാരുതി സുസുക്കിയുടെ മോഡലുകൾ തന്നെയാണ്. മാരുതി സുസുക്കി സ്വിഫ്റ്റാണ് പട്ടികയിൽ ഒന്നാമൻ. 17,896 യൂണിറ്റാണ് വിറ്റുപോയത്. പിന്നിൽ ബലോനോയും ബ്രെഡയുമുണ്ട്.
ജൂലൈ മാസത്തിൽ രാജ്യത്ത് വിറ്റഴിഞ്ഞ പത്ത് കാറുകളുടെ പട്ടിക ഇങ്ങനെ:–
1)മാരുതി സുസുക്കി സ്വിഫ്റ്റ് – 17,896 യൂണിറ്റുകൾ
2)മാരുതി സുസുക്കി ബലേനോ – 16,725 യൂണിറ്റ്
3)മാരുതി സുസുക്കി ബ്രെസ്സ – ??16,543 യൂണിറ്റ്
4)മാരുതി സുസുക്കി എർട്ടിഗ – 14,352 യൂണിറ്റ്
5)ഹ്യുണ്ടായ് ക്രെറ്റ – 14,062 യൂണിറ്റുകൾ
6)മാരുതി സുസുക്കി ഡിസയർ – 13,395 യൂണിറ്റുകൾ
7)മാരുതി സുസുക്കി ഫ്രോങ്ക്സ് – 13,220 യൂണിറ്റുകൾ
8)മാരുതി സുസുക്കി വാഗൺആർ – 12,970 യൂണിറ്റുകൾ
9)ടാറ്റ നെക്സോൺ – 12,349 യൂണിറ്റുകൾ
10)മാരുതി സുസുക്കി ഇക്കോ – 12,037 യൂണിറ്റുകൾ
Comments