താങ്ങും തണലുമൊരുക്കി ഇന്ത്യന്‍ സൈന്യം പരിശീലകരായി..! പാരാ-ആര്‍ച്ചറി ലോക ചാമ്പ്യന്‍ഷിപ്പില്‍ 16-കാരി എയ്തു വീഴ്ത്തിയ വെള്ളി മെഡലിന് പവന്‍മാറ്റ് തിളക്കം; അഭിമാനമായി ശീതള്‍ ദേവി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

താങ്ങും തണലുമൊരുക്കി ഇന്ത്യന്‍ സൈന്യം പരിശീലകരായി..! പാരാ-ആര്‍ച്ചറി ലോക ചാമ്പ്യന്‍ഷിപ്പില്‍ 16-കാരി എയ്തു വീഴ്‌ത്തിയ വെള്ളി മെഡലിന് പവന്‍മാറ്റ് തിളക്കം; അഭിമാനമായി ശീതള്‍ ദേവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2023, 11:18 am IST
Facebook
Twitter
WhatsAppTelegram

കൈകളെന്തിന് അവള്‍ക്ക് ചരിത്രം രചിക്കാന്‍….! നിശ്ചയ ദാര്‍ഢ്യവും തികഞ്ഞ ആത്മവിശ്വാസവും കൈമുതലാക്കി ഒരു 16-കാരി ഇന്ന് രാജ്യത്തിന് അഭിമാനമാവുകയാണ്. ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന പാരാ-ആര്‍ച്ചറി ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ എയ്തു വീഴ്‌ത്തിയാണ് അവള്‍ പ്രതിസന്ധികളെ ചവിട്ടുപടിയാക്കുന്നത്. ഇതോടെ ലോകത്തിലെ കൈകളില്ലാത്ത ആദ്യത്തെ വനിത അമ്പെയ്തുകാരിയെന്ന ബഹുമതിയാണ് ശീതള്‍ കരസ്ഥമാക്കിയത്.

കൈകളില്ലാതെ അമ്പെയ്‌ത്തില്‍ ചരിത്രം തീര്‍ത്ത ശീതള്‍ ദേവിക്ക് താങ്ങും തണലുമൊരുക്കി പരിശീലനം നല്‍കുന്നത് ഇന്ത്യന്‍ സൈന്യമാണ്. അവള്‍ ഇന്ന് കുറവുകളുടെ പേരില്‍ ഉള്‍വലിഞ്ഞ് ജീവിക്കുന്ന ഒരുപാട് പേര്‍ക്ക് പ്രചോദനമാണ്.

ശീതളിന്റെ ജനനം ജന്മനാ കൈകളില്ലാതെയായിരുന്നു. ജമ്മു കാശ്മീരിലെ കിഷ്ത്വാറില്‍ പിറന്ന ശീതളിന് സ്‌പോര്‍ട്‌സാണ് ജീവ വായുവായത്. വലിയകഠിനാദ്ധ്വാനത്തിനൊടുവിലാണ് അമ്പെയ്‌ത്തിലേക്ക് വരുന്നത്. അപ്പോഴും പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചെങ്കിലും കുഞ്ഞ് മനസിലെടുത്ത വലിയ തീരുമാനത്തിന് വലിയ ഉറപ്പായിരുന്നു.

2019ല്‍ ഇന്ത്യന്‍ ആര്‍മിയുടെ രാഷ്‌ട്രീയ റൈഫിള്‍സ് വിഭാഗം കിഷ്ത്വാറില്‍ വച്ച് ഒരു കായിക മത്സരം സംഘടിപ്പിക്കുകയുണ്ടായി. അതില്‍ ശീതളും പങ്കെടുത്തിരുന്നു. അപ്പോഴാണ് ശീതളിന്റെ അസാധാരണമായ കഴിവ് സൈന്യം ശ്രദ്ധിക്കുന്നത്. അവളുടെ കഴിവില്‍ ആകൃഷ്ടരായ സൈന്യം അവള്‍ക്ക് താങ്ങും തണലുമൊരുക്കി. അമ്പെയ്തിലുളള വിദഗ്ധമായ പരിശീലനത്തിനൊപ്പം വിദ്യാഭ്യാസവും ചികിത്സയും അവര്‍ നല്‍കി.

ബോളിവുഡ് നടന്‍ അനുപം ഖേര്‍, ബെംഗളുരുവിലെ മേഘ്ന ഗിരിഷ് എന്നിവരുടെയും ചില എന്‍.ജി.ഒ ഗ്രൂപ്പിന്റെയും സഹായവും ശീതളിന് ലഭ്യമായിരുന്നു. ഇവരുടെ സഹായത്താല്‍ ശീതളിന് കൃത്രിമ കൈകളും ലഭ്യമാക്കിയിരുന്നു. തുടര്‍ന്ന് ദേശീയ പാരാലിമ്പിക്സ് ആര്‍ച്ചറി കോച്ചായ കുല്‍ദീപ് ബൈദ്വാന്റെ മേല്‍നോട്ടത്തില്‍ ശീതളിന് മികച്ച പരിശീലനവും ലഭിച്ചു.

ദേശീയ തലത്തിലും മറ്റും വിവിധ ആര്‍ച്ചറി മത്സരങ്ങളില്‍ പങ്കെടുത്ത് ശീതള്‍ സമ്മാനങ്ങള്‍ നേടുകയുമുണ്ടായി. എന്നാല്‍ അന്താരാഷ്‌ട്ര തലത്തില്‍ തന്റെ സാന്നിദ്ധ്യം ശീതള്‍ ഉറപ്പിച്ചത് ചെക്ക് റിപബ്ലിക്കില്‍ നടന്ന പാരാ ലോക ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ വെളളി മെഡല്‍ നേടിക്കൊണ്ടാണ്. ഇനി 2024ല്‍ പാരീസില്‍ നടക്കുന്ന പാരാലിമ്പിക്സില്‍ മത്സരിക്കാനുളള പരിശീലനത്തിലാണ് ശീതള്‍.

Tags: ARCHERYMedalWorldSILVERdeviWinsChampionshipat
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies