ഭരണം തുടരണം; യുഡിഎഫ് സ്ഥാനാർത്ഥിക്ക് കോഴ കൊടുത്ത് സിപിഎം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭരണം തുടരണം; യുഡിഎഫ് സ്ഥാനാർത്ഥിക്ക് കോഴ കൊടുത്ത് സിപിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2023, 01:54 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കാൻ സിപിഎം എംഎൽഎ സമ്മർദ്ദം ചെലുത്തിയതിന്റെയും കോൺഗ്രസ് നേതാവിന് കോഴ വാഗ്ദാനം ചെയ്തതിന്റെയും ശബ്ദരേഖ പുറത്ത്. അവണാകുഴി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് സിപിഎം നേതാവ് ഗൂഗിൾ പേ വഴി പണം കൈമാറിയത്.

സിപിഎമ്മാണ് കഴിഞ്ഞ നാല് പതിറ്റാണ്ടായി അവണാകുഴി സഹകരണ ബാങ്ക് ഭരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥികളായി കെ.പി.അജയകുമാർ, എൽ.കവിത, സന്തോഷ്, ശശി എന്നിവർ പത്രിക സമർപ്പിച്ചു. എന്നാൽ, വായ്പാ കുടിശ്ശിക ഉള്ളതിനാൽ കവിതയുടെയും സന്തോഷിന്റെയും പത്രിക തള്ളി. അതേസമയം ശശി സ്വമേധയാ പത്രിക പിൻവലിച്ചു. നിക്ഷേപകരുടെ പ്രതിനിധി വിഭാഗത്തിൽ, സിപിഎമ്മിൽ നിന്നു കോൺഗ്രസിലേക്ക് മാറിയ അതിയന്നൂർ മരുതംകോട് ബൂത്ത് സെക്രട്ടറി കെ.പി.അജയകുമാർ പത്രിക പിൻവലിച്ചില്ല. അജയകുമാറുമായി സംസാരിക്കാൻ കെ.ആൻസലൻ എഎൽഎയെയാണ് നിയോഗിച്ചത്.

‘അജയാ, ആൻസലനാണേ? നിന്റെ നോമിനേഷൻ അവിടെ കിടപ്പുണ്ടല്ലോ. നീ മാത്രമാണു പിൻവലിക്കാനുള്ളത്’ ആൻസലൻ എംഎൽഎ ഫോൺ സംഭാഷണത്തിൽ പറയുന്നു. നിക്ഷേപകരുടെ വിഭാഗത്തിൽ മത്സരിക്കുന്ന സിപിഎമ്മിലെ എസ്.വിനുവും തന്നെ വിളിച്ചു പിന്മാറാൻ ആവശ്യപ്പെട്ടെന്ന് അജയൻ. താൻ സിപിഎമ്മിൽ ഉണ്ടായിരുന്നയാളാണെന്നും തിരിച്ചുവരാൻ തയാറാണെന്നും പാനലിൽ ഉൾപ്പെടുത്തണമെന്നും അജയൻ ആവശ്യപ്പെട്ടു. അപ്പോൾ ആൻസലന്റെ മറുപടി: ‘ഞാൻ ഏരിയാസെക്രട്ടറിയോടു സംസാരിക്കാം. എന്താന്നുവച്ചാ അവർ ചെയ്യും. ഉപദ്രവിക്കാതെ മാറ്. തിരഞ്ഞെടുപ്പു നടന്നാൽ മെനക്കേടല്ലേ?’

ആൻസലൻ വിവരം അറിയിച്ചപ്പോൾ സിപിഎം നേതാക്കൾ കൂടിയാലോചിച്ചു. അജയകുമാറുമായി അടുത്ത ബന്ധമുള്ള ഡിസിസി ജനറൽ സെക്രട്ടറിയും നെയ്യാറ്റിൻകര നഗരസഭ സ്ഥിരസമിതി അദ്ധ്യക്ഷനുമായ ജോസ് ഫ്രാങ്ക്ലിനെയാണ് അവർ ബന്ധപ്പെട്ടത്.

ജോസും അജയനും തമ്മിലുള്ള സംഭാഷണത്തിൽ നിന്ന്: ‘അജയാ, അവർ (സിപിഎമ്മുകാർ) 50,000 രൂപ തരാമെന്നു പറയുന്നു’. ഞാനിപ്പോൾ ആലപ്പുഴയിലാണ്. പത്രിക പിൻവലിക്കാൻ അവണാകുഴിയിൽ എത്താനാകില്ലെന്ന് അജയൻ മറുപടി പറഞ്ഞു. ജോസ് വിശദീകരിച്ചു: ‘അതു കുഴപ്പമില്ല. അവരെക്കൊണ്ടു (സിപിഎമ്മുകാർ) തുക ഗൂഗിൾ പേ ചെയ്യിക്കാം. അജയൻ റിട്ടേണിംഗ് ഓഫിസറെ വിളിച്ച് പത്രിക പിൻവലിക്കാൻ തയ്യാറാണെന്നു പറയണം. ഒപ്പ് മൊബൈലിൽ സ്‌കാൻ ചെയ്ത് അയച്ചു കൊടുത്താൽ മതി. ഗൂഗിൾ പേ ഉണ്ടല്ലോ അല്ലേ അജയാ. ആ നമ്പർ ഇങ്ങോട്ട് അയയ്‌ക്കണേ’.

പത്രിക പിൻവലിക്കാനുളള അവസാന ദിവസമായ ഓഗസ്റ്റ് 1ന് വൈകിട്ട് അജയകുമാറിന്റെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി 50,000 രൂപയെത്തി. തിരഞ്ഞെടുപ്പിൽ മത്സരിച്ച സിപിഎം നേതാവ് രാം ജി.ദേവിന്റെ അക്കൗണ്ടിൽ നിന്നാണ് തുക അയച്ചത്. പിന്നാലെ അജയകുമാർ റിട്ടേണിംഗ് ഓഫിസറെ വിളിച്ച് ഒപ്പ് സ്‌കാൻ ചെയ്ത് അയച്ചുകൊടുത്തു. സ്ഥാനാർത്ഥി നേരിട്ട് ഹാജരായി നാമനിർദ്ദേശ പത്രിക പിൻവലിക്കണമെന്ന നിയമം റിട്ടേണിംഗ് ഓഫിസർ പാലിച്ചില്ല. വൈകിട്ട് 5 കഴിഞ്ഞപ്പോൾ സിപിഎമ്മിലെ 13 അംഗങ്ങളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു.

Tags: CPMthiruvanathapuramudfCo-Operative Bank
ShareTweetSendShare

More News from this section

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies